ETV Bharat / state

പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാല്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാമെന്ന് കലക്ടർ

ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ല്‍ നിന്ന് ഇന്നലെ 16.1 ആയി കുറഞ്ഞിട്ടുണ്ട്.

author img

By

Published : May 26, 2021, 9:33 PM IST

idukki collector about covid situation  idukki covid news  idukki collector  covid latest news  കൊവിഡ് വാർത്തകള്‍  ഇടുക്കി കലക്ടർ  ഇടുക്കി തോട്ടം മേഖല
കലക്ടർ

ഇടുക്കി: തോട്ടം മേഖലയില്‍ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ക് ഡൗണില്‍ നിന്നൊഴിവാകാമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. ജില്ലയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഫലപ്രദമാണെന്നാണ് ഇത് കാണിക്കുന്നത്. ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ല്‍ നിന്ന് ഇന്നലെ 16.1 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ് കണക്കില്‍ സംസ്ഥാന തലത്തില്‍ 13ആം സ്ഥാനത്താണ് ഇടുക്കി ജില്ല.

തോട്ടം മേഖലയിലാണ് ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഉപജീവനമാര്‍ഗമായ തോട്ടം മേഖലയെ സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തോട്ടം മേഖലയായ ഏലപ്പാറ, കുമളി, പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളില്‍ കൊവിഡ് രോഗവ്യാപനം കൂടുതലാണ്.

തോട്ടം മേഖലയില്‍ കമ്പനി അധികൃതരും തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാല്‍ മാത്രമേ കൊവിഡ് വ്യാപനം ലോക്ക് ഡൗണിലൂടെ കുറച്ചത് ജില്ലയില്‍ നിലനിര്‍ത്താന്‍ കഴിയൂ. കണ്ടെയ്‌ൻമെന്‍റ് സോണില്‍ നിയന്ത്രണം കര്‍ശനമായി തുടരുന്നുണ്ട്. എല്ലാവരും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ക് ഡൗണില്‍ നിന്ന് അധികം താമസിയാതെ ഒഴിവാകാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

also read: ലോക്ക് ഡൗൺ; ജില്ലയിൽ ചെറിയതോതിൽ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി ജില്ല കലക്‌ടര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.