ഇടുക്കി: ശിശു സുരക്ഷ സന്ദേശവുമായി ഇടുക്കി ചൈൽഡ് ലൈന്‍റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ശിശുദിനാഘോഷങ്ങളോട് അനുബന്ധിച്ചു ബാലപീഡനത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന്‍റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. കട്ടപ്പന ഡിവൈഎസ്‌പി രാജ് മോഹൻ റാലി ഉദ്‌ഘാടനം ചെയ്‌തു.
പതിനഞ്ചു വാഹനങ്ങളിലായി മുപ്പത് പേരാണ് റാലിയിൽ പങ്കെടുത്തത്. ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്‌തു.