ETV Bharat / state

രാത്രി കാര്‍ മറിഞ്ഞത് 70 മീറ്റര്‍ താഴ്‌ചയില്‍; 100 മീറ്റര്‍ ഒഴുക്കില്‍പ്പെട്ട യുവതി ജീവിതത്തിലേക്ക് - തൃശൂർ മെഡിക്കൽ കോളജ്

ഓഗസ്‌റ്റ് നാലിന് വൈകിട്ട് 7.30ന് ഇടുക്കി ചെറുതോണിയിലാണ് സംഭവം. 100 മീറ്റര്‍ ഒഴുക്കില്‍പ്പെട്ട യുവതി പുല്ലില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്

Idukki cheruthoni mariyapuram car accident  mariyapuram car accident  ചെറുതോണിയില്‍ ഒഴുക്കില്‍പ്പെട്ട യുവതി ജീവിതത്തിലേക്ക്  മരിയാപുരം കാര്‍ അപകടം  ചെറുതോണിയില്‍ രാത്രി കാര്‍ മറിഞ്ഞത് 70 മീറ്റര്‍ താഴ്‌ചയില്‍  Cheruthoni car accident at night in river  idukki accident  idukki news  idukki latest news  kerala news  kerala latest news  ഇടുക്കി ചെറുതോണി  ഇടുക്കി കാര്‍ അപകടം  ഇടുക്കി വാര്‍ത്തകള്‍
രാത്രി കാര്‍ മറിഞ്ഞത് 70 മീറ്റര്‍ താഴ്‌ചയില്‍; 100 മീറ്റര്‍ ഒഴുക്കില്‍പ്പെട്ട യുവതി ജീവിതത്തിലേക്ക്
author img

By

Published : Aug 6, 2022, 1:55 PM IST

ഇടുക്കി: 70 മീറ്റര്‍ താഴ്‌ചയിലേക്ക് കാർ മറിഞ്ഞ്, 100 മീറ്റര്‍ ഒഴുക്കില്‍പ്പെട്ട യുവതി ജീവിതത്തിലേക്ക്. വ്യാഴാഴ്‌ച (04.08.2022) രാത്രി 7.30ന്, ചെറുതോണി സ്വദേശിനി അനു മഹേശ്വരനാണ് മരിയാപുരത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പരിഭ്രാന്തിയിൽ കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് കാലുതെറ്റി പുഴയിൽ വീണത്.

തങ്കമണിയിൽ നിന്നും ചെറുതോണിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ഈ സമയം കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽ നിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് കാർ പലവട്ടം മറിഞ്ഞുവീണു. വാഹനത്തില്‍ നിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്ക് പതിച്ചത്.

ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും പിന്നീട് പുല്ലിൽ പിടിച്ച് കരകയറി. മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് (പി.എച്ച്‌.സി) പിന്നിലുള്ള സ്ഥലത്തേക്കാണ് കയറിയത്. തുടർന്ന്, പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തി ചികിത്സ തേടി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്‍റ് മഹേശ്വരന്‍റെ ഭാര്യയാണ് അനു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.