ETV Bharat / state

13 കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായവുമായി സർക്കാരും സിനിമ മേഖലയും - Idukki Cattle Death

Idukki Cattle Death: കപ്പത്തൊണ്ട് കഴിച്ച് 13 പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് അഞ്ച് പശുക്കളെ നൽകാൻ തീരുമാനിച്ച് സർക്കാർ. ജയറാം അഞ്ച് ലക്ഷം രൂപയും കുട്ടികൾക്ക് കൈമാറി.

പശുക്കൾ ചത്തു  കന്നുകാലികൾ ചത്തു  Idukki Cattle Death  Velliyamattom cows died
Idukki Cattle Death
author img

By ETV Bharat Kerala Team

Published : Jan 2, 2024, 7:49 PM IST

കുട്ടിക്കർഷകർക്ക് സഹായവുമായി സർക്കാരും സിനിമ മേഖലയും

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ട് കഴിച്ച് 13 പശുക്കൾ ചത്ത സംഭവത്തിൽ (Idukki Cattle Death) സഹായവുമായി സർക്കാരും സിനിമ മേഖലയും. കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും. ഇവർക്ക് അഞ്ച് പശുക്കളെ സർക്കാർ നൽകുമെന്നും മന്ത്രിമാർ അറിയിച്ചു (Thodoupuzha Velliyamattom cows died incident: Govt gave five cows to the child farmers).

നടൻ ജയറാം കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ സഹായമായി നൽകി. പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കുട്ടികൾക്ക് നൽകുമെന്ന് അറിയിച്ചു. ജനുവരി ഒന്നിനാണ് തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റത്തെ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ 13 കന്നുകാലികൾ ചത്തുവീണത്.

കപ്പത്തൊണ്ട് കഴിച്ചതിന് പിന്നാലെ കന്നുകാലികൾ കൂട്ടത്തോടെ ചത്ത് വീഴുകയായിരുന്നു. ഇതേ തുടർന്നാണ് മന്ത്രിമാരായ ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ ഉപജീവനമാർഗം നഷ്‌ടമായ
കുട്ടികളുടെ വീട്ടിൽ ആശ്വാസ വാക്കുകളുമായി എത്തിയത്. കന്നുകാലികൾ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സർക്കാർ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

ആവശ്യമായ എല്ലവിധ സഹായവും ഉണ്ടാകുമെന്നും മന്ത്രിമാർ അറിയിച്ചു. കുട്ടികൾക്ക് അടിയന്തരമായി സർക്കാർ അഞ്ച് പശുക്കളെ നൽകും. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കും.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നൽകും. അടുത്ത ആഴ്‌ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയിൽ നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും. മിൽമ അടിയന്തര സഹായമായി 45,000 രൂപ ഇവർക്ക് കൈമാറുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

നടൻ ജയറാമും അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'അബ്രാഹം ഓസ്‍ലറിന്‍റെ' അണിയറ പ്രവർത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കിയത്. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി കൈമാറിയത്.

പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കുട്ടികൾക്ക് നൽകുമെന്ന് ജയറാം കുടുംബാങ്ങങ്ങളെ അറിയിച്ചു. എംഎൽഎ പി ജെ ജോസഫ് കുട്ടികൾക്ക് ഒരു പശുവിനെ നൽകും. എന്നാൽ ഇത്രയും അധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുട്ടിക്കർഷകൻ മാത്യു പറഞ്ഞു. സഹായങ്ങൾ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പശു വളർത്തൽ ഊർജിതമായി നടത്തുമെന്നും മാത്യു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.