ഇടുക്കി: കുളമാവ് ഡാമില്‍ മീൻ പിടിക്കാൻ പോയ സഹോദരങ്ങള്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. കുളമാവ് സ്വദേശികളായ ബിജു കെ.കെ (38), സഹോദരന്‍ ബിനു കെ.കെ(36) എന്നിവരെയാണ് കാണാതായത്.
കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉള്‍പ്പെടുന്ന പ്രദേശം. മീന്‍ പിടിക്കുന്നതിനായി കെട്ടിയ വല അഴിച്ചെടുക്കാൻ ജൂലൈ 21ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12 മണിയായിട്ടും തിരിച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി.
വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്. കനത്ത മഴയും കാറ്റും മൂലം വള്ളം ഉപയോഗിച്ചുള്ള തിരച്ചില്‍ അപ്രായോഗികമായിരുന്നു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തിരച്ചിലിനായി കുളമാവ് നേവിയുടെ ബോട്ട് ലഭിച്ചു. ബോട്ടുപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.
Also Read: നീരൊഴുക്ക് ശക്തമായി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടി പിന്നിട്ടു