ETV Bharat / state

സമ്പൽസമൃദ്ധിയുടെ പൊന്നോണക്കാലത്ത് പ്രതീക്ഷ കൈവിടാതെ ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകർ - latest Agriculture news

കാര്‍‍ഷിക സമൃദ്ധിയുടെ ചിങ്ങമാസത്തെ മലയാളക്കര വരവേല്‍ക്കുമ്പോള്‍ പ്രതീക്ഷയിലാണ് ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഏത്തക്കായ്ക്ക് വില വര്‍ധിച്ചതാണ് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത്.

Idukki Banana farmers are hopeful during Onam season  Idukki banana cutivation  Onam season banana farming  പ്രതീക്ഷ കൈവിടാതെ ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകർ  ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍  ഏത്തക്കായ വില  ഏത്തക്കായ്ക്ക് വില വര്‍ധിച്ചു  ഏത്തവാഴ കൃഷി  ഓണക്കാലം ഏത്തവാഴ കൃഷി  ഏത്തവാഴ കൃഷി വളപ്രയോഗം  banana farming in chingam  പുതിയ കൃഷി വാർത്ത  ഇടുക്കി കൃഷി ന്യൂസ്  cultivation news  latest Agriculture news  banana latest rate
സമ്പൽസമൃദ്ധിയുടെ പൊന്നോണക്കാലത്ത് പ്രതീക്ഷ കൈവിടാതെ ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകർ
author img

By

Published : Aug 20, 2022, 1:30 PM IST

ഇടുക്കി: പഞ്ഞ കര്‍ക്കടകം പടികടുന്നു, ഇനി സമ്പൽസമൃദ്ധിയുടെ പൊന്നോണക്കാലമാണ്. വിളവെടുപ്പിന്‍റെയും പ്രതീക്ഷയുടെയും കാലം. ഇത്തവണ ഏത്തവാഴ കര്‍ഷകരും ഏറെ സന്തോഷത്തിലാണ്. ഏത്തക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നൽകുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഓണം വെറുമൊരു ഓര്‍മ മാത്രമായിരുന്നു. കലിതുള്ളി കടന്നുപോയ കാലവര്‍ഷങ്ങളും കൊവിഡുമെല്ലാം ഏത്തവാഴ കര്‍ഷകരുടെ ഓണക്കാല പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.

ഓണക്കാലത്ത് ഏറെ പ്രതീക്ഷയിൽ ഇടുക്കിയിലെ ഏത്തവാഴ കര്‍ഷകർ

ഓണവിപണികള്‍ സജീവമാകുന്നതോടെ ഏത്തക്കായ വില വീണ്ടും വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍. നിലവില്‍ കിലോഗ്രാമിന് 50 മുതല്‍ 60 രൂപ വരെ വിപണിയില്‍ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ പലരും ഏത്തവാഴ കൃഷിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇത്തവണ ചിപ്‌സ് വിപണി സജീവമാകുന്ന സാഹചര്യത്തിൽ ഏത്തക്കായുടെ വിലയും ഉയരുമെന്നാണ് പ്രതീക്ഷ. ഇത്തവണയെങ്കിലും കടബാധ്യതയും പട്ടിണിയുമില്ലാത്ത ഒരോണക്കാലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.