ETV Bharat / state

ബാലന്‍പിള്ള സിറ്റിയില്‍ പകല്‍ വീടിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പകല്‍ വീട് നിര്‍മ്മിക്കുന്നത്. ബാലന്‍പിള്ള സിറ്റിയില്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയോദയം പബ്ലിക് ലൈബ്രറിയുടെ കെട്ടിടത്തിന് മുകളിലാണ് പകല്‍ വീട് ഒരുക്കുന്നത്

പകല്‍ വീട് ബാലന്‍പിള്ള സിറ്റി ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിജയോദയം പബ്ലിക് ലൈബ്രറി idukki balan pilla city nedumkandam block panchayath
ബാലന്‍പിള്ള സിറ്റിയില്‍ പകല്‍ വീടിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്
author img

By

Published : Oct 6, 2020, 8:13 PM IST

Updated : Oct 6, 2020, 8:27 PM IST

ഇടുക്കി: ബാലന്‍പിള്ള സിറ്റിയില്‍ പകല്‍ വീടിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മ്മിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ബാലന്‍പിള്ള സിറ്റിയില്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയോദയം പബ്ലിക് ലൈബ്രറിയുടെ കെട്ടിടത്തിന് മുകളിലാണ് പകല്‍ വീട് ഒരുക്കുന്നത്.

ബാലന്‍പിള്ള സിറ്റിയില്‍ പകല്‍ വീടിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്

നിര്‍മ്മാണത്തിനായി ലൈബ്രറി കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം വിട്ടുകൊടുക്കുകയായിരുന്നു. വയോജനങ്ങള്‍ക്ക് വിശ്രമിയ്ക്കുന്നതിനുള്ള സൗകര്യം പകല്‍ വീട്ടില്‍ ഒരുക്കും. പബ്ലിക് ലൈബ്രറി കെട്ടിടത്തിന് മുകള്‍ വശത്തായി, പൊതു ഗ്രൗണ്ടിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്. ഇത് പകല്‍ വീട്ടില്‍ എത്തുന്ന വയോധികര്‍ക്ക് ലൈബ്രറി പ്രയോജനപെടുത്തുന്നതിനും ഗ്രൗണ്ടില്‍ നടക്കുന്ന വിവിധ കായിക മത്സരങ്ങള്‍ ആസ്വദിക്കുന്നതിനും അവസരം ഒരുക്കും.

Last Updated : Oct 6, 2020, 8:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.