ഇടുക്കി: ലോക്ക്‌ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ ചാരായ വാറ്റ് നടത്തിയ പ്രതി പിടിയിലായി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്‌ഡിൽ മൂന്ന് ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫിനെതിരെ കേസെടുത്തു.
വീടിൻ്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിൻ്റെ ബാരലിൽ സൂക്ഷിച്ച വാഷാണ് സംഘം കണ്ടെത്തിയത്. പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരുകയായിരുന്നു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കള്ളവാറ്റ് നടക്കാൻ സാധ്യത കണക്കിലെടുത്ത് എക്സൈസ് സംഘം റേഞ്ച് പരിധിയിൽ നീരീക്ഷണം വ്യാപകമാക്കിയിരുന്നു. ഒരു ലിറ്റർ ചാരായo 1800 മുതൽ 2000 രൂപ ഈടാക്കിയിരുന്നു സിനോ വിൽപന നടത്തിയിരുന്നത്.
READ MORE: കൊല്ലത്ത് വീട്ടില്‍ ചാരായം വാറ്റിയ മധ്യവയസ്കനെ പൊലീസ് പിടികൂടി