ഇടുക്കി: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആദരം അര്‍പ്പിച്ച് പൊലിസ് സേന. കൊവിഡ് കാലഘട്ടത്തിലെ സേവനങ്ങളെ മുന്‍ നിര്‍ത്തി ഇടുക്കി ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുന്നിൽ നിന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും ശ്മശാനങ്ങളില്‍ ജോലി ചെയ്യുന്നവരേയും ആദരിച്ചത്. എസ്‌പിസിയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍മാരെ ആദരിച്ചത്.
സ്റ്റുഡന്‍റസ് പൊലിസ് കേഡറ്റ് (എസ്‌പിസി), നന്മ ഫൗണ്ടേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ഒആര്‍സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷന്‍റെ പരിധിയില്‍ സേവനം അനുഷ്ഠിക്കുന്ന 13 ആംബുലന്‍സ് ഡ്രൈവര്‍മാരെ ചടങ്ങിൽ ആദരിച്ചു. ഭക്ഷ്യ ധാന്യങ്ങളും മധുര പലഹാരങ്ങളും അടങ്ങുന്ന കിറ്റുകള്‍ ഡ്രൈവര്‍മാര്‍ക്ക് സമ്മാനിച്ചു.
ALSO READ: പാറശ്ശാല പൊന്നമ്മാളിന് അന്തിമോപചാരമർപ്പിച്ച് സജി ചെറിയാനും വി.ഡി സതീശനും
നെടുങ്കണ്ടം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.എ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലേഖാ ത്യാഗരാജന്‍, നജ്മ സജു, സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ എ.കെ, ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്‍റ് ദിലീപ് കുമാര്‍, അസോസിയേഷന്‍ പ്രതിനിധികളായ സിജു, അന്‍സാരി, എസ്‌പിസി ഡിസ്ട്രിക് നോഡല്‍ ഓഫീസര്‍ എസ്.ആര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.