ഇടുക്കി: മഴയെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന ഇടുക്കിയുടെ ടൂറിസം വീണ്ടും സജീവമായി. കൊവിഡും പ്രളയവും തീർത്ത ഇടവേളക്ക് ശേഷം എത്തുന്ന ക്രിസ്‌മസ്, പുതുവത്സരം ആഘോഷങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
അണക്കെട്ടുകളിലെ ഓളപ്പരപ്പിലൂടെയുള്ള ജലയാത്ര ഹൈറേഞ്ചിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട വിനോദമാണ്. ജില്ലയിലെ ബോട്ടിംഗ് സെന്‍ററുകളിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. ആഘോഷങ്ങൾ അടുക്കും തോറും ഹൈഡൽ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിച്ചേക്കാം.
ചെങ്കുളം, പൊന്‍മുടി, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, ഇടുക്കി തുടങ്ങിയ ജലാശയങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുള്ളത് ടൂറിസം മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.