ETV Bharat / state

മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതികൾ പ്രതിസന്ധിയിൽ

അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം ഹൈഡല്‍ ടൂറിസത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്

ഹൈഡൽ ടൂറിസം പദ്ധതികൾ പ്രതിസന്ധിയിൽ
author img

By

Published : Jul 17, 2019, 6:37 PM IST

Updated : Jul 17, 2019, 10:12 PM IST

ഇടുക്കി: മൺസൂൺ കനിയാത്തത് മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാവുന്നു. അണക്കെട്ടുകളിലെ ബോട്ടിങ് നിര്‍ത്തി വച്ചത് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. മണ്‍സൂണ്‍ ടൂറിസത്തിന്‍റെ ഭാഗമായി ജൂണ്‍-ജൂലൈ മാസങ്ങളില്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടതായിരുന്നു. ചെങ്കുളം അണക്കെട്ടില്‍ മാത്രമാണ് നിലവില്‍ ബോട്ടിങ് ഉള്ളത്. മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, പൊന്മുടി തുടങ്ങിയ അണക്കെട്ടുകളില്‍ എല്ലാം ബോട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം വലിയ രീതിയില്‍ ഹൈഡല്‍ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതികൾ പ്രതിസന്ധിയിൽ

വെള്ളച്ചാട്ടങ്ങള്‍ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി അറബ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ഫാം ടൂറിസം, സാഹസിക വിനോദ സഞ്ചാരം എന്നീ മേഖലകളിലും സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. നിലവില്‍ ബോട്ടിങ് നടന്ന് വരുന്ന ചെങ്കുളം അണക്കെട്ടില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും മുന്‍കാലങ്ങളിലേത് പോലുള്ള തിരക്കില്ല. മണ്‍സൂണ്‍ കൂടുതല്‍ സജീവമായാല്‍ കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Intro:ഇടുക്കിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ പ്രതിസന്ധിയിൽ. മൺസൂൺ കനിയാത്തത് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി.Body:കാലവര്‍ഷം ചതിച്ചതോടെ ഹൈറേഞ്ച് മേഖലയിലെ ഹൈഡല്‍ ടൂറിസം പദ്ധതികള്‍ പ്രതിസന്ധിയില്‍.
മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ജൂണ്‍ ജൂലൈ മാസങ്ങളില്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടിയിരുന്നെങ്കിലും അണക്കെട്ടുകളിലെ ബോട്ടിംഗ് നിര്‍ത്തി വച്ചിട്ടുള്ളത് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു.ചെങ്കുളം അണക്കെട്ടില്‍ മാത്രമാണ് നിലവില്‍ ബോട്ടിംഗ് നടന്നു വരുന്നത്.മാട്ടുപ്പെട്ടി,കുണ്ടള,കല്ലാര്‍കുട്ടി,പൊന്മുടി തുടങ്ങിയ അണക്കെട്ടുകളില്‍ എല്ലാം ബോട്ടുകള്‍ കരയില്‍ വിശ്രമിക്കുന്നു.അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം വലിയ രീതിയില്‍ ഹൈഡല്‍ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്നവര്‍ പറഞ്ഞു.

ബൈറ്റ്

ബിനോജ്
വ്യാപാരിConclusion:വെള്ളച്ചാട്ടങ്ങള്‍ കാണാനും പ്രകൃതി ഭംഗിയാസ്വദിക്കാനുമൊക്കായായിട്ടായിരുന്നു അറബി വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ മൂന്നാറിലേക്കെത്തിയിരുന്നത്.എന്നാല്‍ ഇത്തവണ വിദേശ വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റവും കാര്യമായ രീതിയില്‍ മൂന്നാറില്‍ ഉണ്ടായിട്ടില്ല.ഫാം ടൂറിസം,സാഹസിക വിനോദ സഞ്ചാരം മേഖലകളിലും മാന്ദ്യം നേരിടുകയാണ്.നിലവില്‍ ബോട്ടിംഗ് നടന്നു വരുന്ന ചെങ്കുളം അണക്കെട്ടില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും മുന്‍കാലങ്ങളിലേതു പോലുള്ള തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല.മണ്‍സൂണ്‍ കൂടുതല്‍ സജീവമായാല്‍ കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 17, 2019, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.