ETV Bharat / state

കോടതി വളപ്പില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍ - ഇടുക്കി വാര്‍ത്തകള്‍

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.

Husband on custody to attempt kill to Wife  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം  ഭര്‍ത്താവ് കസ്റ്റഡിയില്‍  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി ജില്ല വാര്‍ത്തകള്‍
ഇടുക്കി സ്വദേശി ബിജു
author img

By

Published : Apr 20, 2023, 7:37 PM IST

ഇടുക്കി: പീരുമേട് കോടതി വളപ്പില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് ബിജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ അമ്പിളിക്കാണ് പരിക്കേറ്റത്. കോടതി വളപ്പിലെ എഎപി ഓഫിസിന് സമീപത്ത് വച്ചാണ് സംഭവം.

കുടുംബ വഴക്കിനെ തുടര്‍ന്ന് 2018ല്‍ കുമളി പൊലിസ് ചാര്‍ജ് ചെയ്‌ത കേസില്‍ വിസ്‌താരത്തിന് എത്തിയതായിരുന്നു ഇരുവരും. വിസ്‌താരത്തിന് ശേഷം എഎപി ഓഫിസില്‍ നിന്നും ഇറങ്ങിയ അമ്പിളിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴുത്തില്‍ ഗുരുതര പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും പിരിഞ്ഞാണ് താമസം. ബിജുവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.