ETV Bharat / state

നേര്യമംഗലം റാണികല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. - നേര്യമംഗലം കാറുകൾ കൂട്ടിയിടിച്ചു

മുന്‍പില്‍ പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ എതിരെ വന്ന വാഹനത്തെ ഇടിച്ചാണ് അപകടം ഉണ്ടായത്

നേര്യമംഗലം വാഹനാപകടം  നേര്യമംഗലം കാറുകൾ കൂട്ടിയിടിച്ചു  car accident near neryamangalam
നേര്യമംഗലം റാണികല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
author img

By

Published : May 14, 2022, 10:17 PM IST

ഇടുക്കി: ധനുഷ്‌കോടി നേര്യമംഗലം പാതയില്‍ റാണികല്ലിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പാറത്തോട് കമ്പളികണ്ടം സ്വദേശി കവിത (40) ആണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്‌ച (13 മെയ്‌) ഉച്ചയ്‌ക്കാണ് സംഭവം. കോട്ടയത്ത് മാതാവിൻ്റെ ചികിത്സാ ആവശ്യത്തിന് പോയി തിരികെ കവിതയും കുടുംബവും പാറതോട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്. മുന്‍പേ പോയ വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കോതമംഗലത്തെ ആശുപത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.