ETV Bharat / state

അടിമാലി-കുരങ്ങാട്ടി മലയില്‍ കാട്ടുതീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു - house partially burnt in forest fire

അടിമാലിയോട് ചേര്‍ന്ന വനമേഖലയില്‍ ഉണ്ടാകുന്ന കാട്ടുതീ ജനവാസമേഖലയിലേക്ക് പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി സമീപവാസികള്‍

അടിമാലി-കുരങ്ങാട്ടി മലയില്‍ കാട്ടുതീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു  അടിമാലി-കുരങ്ങാട്ടി മല  കാട്ടുതീ  house partially burnt in forest fire Adimali-Kurangi mountain
അടിമാലി-കുരങ്ങാട്ടി മലയില്‍ കാട്ടുതീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു
author img

By

Published : Feb 22, 2020, 4:37 PM IST

ഇടുക്കി: അടിമാലി-കുരങ്ങാട്ടി മലയില്‍ വീണ്ടും കാട്ടുതീ . തീ പടര്‍ന്ന് ഒരു വീട് ഭാഗികമായി കത്തിനശിച്ചു. മുത്തേലില്‍ മറിയക്കുട്ടിയുടെ വീടാണ് കത്തി നശിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അടിമാലി-കുരങ്ങാട്ടി മലയില്‍ കാട്ടുതീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു

അടിമാലിയോട് ചേര്‍ന്ന വനമേഖലയില്‍ ഉണ്ടാകുന്ന കാട്ടുതീ ജനവാസമേഖലയിലേക്ക് പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി സമീപവാസികള്‍ പറഞ്ഞു. മേഖലയില്‍ കാട്ടുതീ പടരുന്നത് പതിവാണെന്നും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു. അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ വി.എന്‍. സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.