ETV Bharat / state

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ചികിത്സയില്‍ - kerala latest news

രാത്രി രണ്ട് മണിയോട് കൂടിയാണ് തീ പിടിത്തം ഉണ്ടായത്.

idukki puttadi fire accident death  വീടിന് തീ പിടിച്ച് രണ്ടു പേർ മരിച്ചു  ഇടുക്കിയിൽ വീടിന് തീപിടിച്ചു  പുറ്റടിയിൽ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ചു  kerala latest news
ഇടുക്കിയിൽ വീടിന് തീപിടിച്ച് രണ്ട് മരണം
author img

By

Published : Apr 25, 2022, 7:36 AM IST

Updated : Apr 25, 2022, 12:34 PM IST

ഇടുക്കി: പുറ്റടിയിൽ വീടിന് തീ പിടിച്ച് രണ്ടു പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി രണ്ട് മണിയോട് കൂടിയാണ് തീ പിടിത്തം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന മകൾ ശ്രീധന്യ പൊള്ളൽ ഏറ്റതിനെ തുടർന്ന് പുറത്തേക്കു ഇറങ്ങി ഓടി ബഹളം ഉണ്ടാക്കിയതോടെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. അണക്കരയിൽ സോപ്പ് ലായിനി ഉണ്ടാക്കി വിൽക്കുന്ന ആളാണ് മരിച്ച രവീന്ദ്രൻ. തീപിടിത്തത്തിൽ വീടും വീട്ട് ഉപകരണങ്ങളും കത്തി നശിച്ചു.

Last Updated : Apr 25, 2022, 12:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.