ETV Bharat / state

അടിമാലിയിൽ ഭവനരഹിതർക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു - homeless in Adimali

വീടും സ്ഥലവുമില്ലാത്ത 13 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭവനരഹിതർക്ക് വീട്  അടിമാലി വീടുകൾ  homeless in Adimali  റോട്ടറി ക്ലബ്ബ് ഇന്‍റർ നാഷണല്‍ എറണാകുളം
Adimali
author img

By

Published : Jul 29, 2020, 12:25 PM IST

ഇടുക്കി: ഭവന ഭൂരഹിതരായവർക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ കിടപ്പാടമൊരുങ്ങുന്നു. 13 കുടുംബങ്ങൾക്കുള്ള വീടുകളാണ് തയ്യാറാകുന്നത്. ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് റോട്ടറി ക്ലബ്ബ് ഇന്‍റർ നാഷണല്‍ എറണാകുളമാണ് ഭവനങ്ങള്‍ പണികഴിപ്പിച്ചത്. ഓഗസ്റ്റ് പകുതിയോടെ കുടുംബങ്ങള്‍ക്ക് കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് പറഞ്ഞു.

ഭവനരഹിതർക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു

പഞ്ചായത്തിന്‍റെ ഉടമസ്ഥയിലുള്ള മുടിപ്പാറച്ചാലിലെ 75 സെന്‍റോളം വരുന്ന ഭൂമിയിലാണ് റോട്ടറി ക്ലബ്ബ് ഇന്‍റർ നാഷണല്‍ എറണാകുളം വീടുകൾ നിർമിക്കുന്നത്. അര്‍ഹരായവര്‍ക്ക് നറുക്കെടുപ്പിലൂടെയാകും വീടുകള്‍ കൈമാറുക. അടുക്കള, കിടപ്പുമുറികൾ, സ്വീകരണമുറി, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഓരോ വീടുകളും. വീടുകളില്‍ വെള്ളമെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.