ETV Bharat / state

മാന്ദ്യത്തില്‍ നിന്നും കരകയറാനാവാതെ ഹൈറേഞ്ച് വിനോദ സഞ്ചാര മേഖല

കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഈസ്റ്റര്‍, വിഷു ദിനങ്ങളെത്തിയിട്ടും ഇത്തവണ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല.

high range tourism hit hard by covid impact  idukki  idukki latest news  idukki tourism sector  idukki high range tourism  ഹൈറേഞ്ച് വിനോദ സഞ്ചാര മേഖല കൊവിഡ് പ്രതിസന്ധിയില്‍  കൊവിഡ് 19  ഇടുക്കി  ഇടുക്കി വിനോദ സഞ്ചാര മേഖല
കൊവിഡ് തീര്‍ത്ത മാന്ദ്യത്തില്‍ നിന്നും കരകയറാനാവാതെ ഹൈറേഞ്ച് വിനോദ സഞ്ചാര മേഖല
author img

By

Published : Apr 10, 2021, 10:11 AM IST

ഇടുക്കി: കൊവിഡ് വിതച്ച മാന്ദ്യത്തില്‍ നിന്ന് ഇനിയും ഹൈറേഞ്ചിന്‍റെ വിനോദ സഞ്ചാരമേഖല കരകയറിയിട്ടില്ല. ഈസ്റ്റര്‍, വിഷു അവധി ദിവസങ്ങള്‍ എത്തിയിട്ടും വിനോദ സഞ്ചാരികളുടെ കാര്യമായൊരൊഴുക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാരംഭിച്ചിട്ടില്ല.

ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ക്രിസ്‌തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് സംഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് മൂന്നാറുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു.

ലോക്ക് ഡൗണിന് ശേഷം വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌പൈസസ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഭേദപ്പെട്ട വരുമാനത്തിലേക്ക് കാര്യങ്ങള്‍ ഇനിയും എത്തിയിട്ടില്ല. ഈസ്റ്റര്‍, വിഷു അവധി ദിവസങ്ങളോട് അനുബന്ധിച്ച് സാധാരണയായി ഹൈറേഞ്ചേിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് സംഭവിക്കാറുള്ളതാണ്.

കൊവിഡ് ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. കൊവിഡ് കൂടുതല്‍ പിടിമുറുക്കിയാല്‍ സഞ്ചാരികളുടെ വരവില്‍ ഇനിയും കാര്യമായ ഇടിവുണ്ടാകുമോയെന്ന ആശങ്കയും വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.