ഇടുക്കി: ജില്ലയിൽ ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഹൈറേഞ്ച് മേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. നദികളിലെ നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.24 അടിയായി ഉയര്‍ന്നു. നാളെയോടെ മഴ കുറയുമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു. നിലവില്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തോട്ടം മേഖലകളിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
READ MORE: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു ; ബ്ലൂ അലർട്ട്