ETV Bharat / state

ഇടുക്കിയിൽ കനത്ത മഴ: വണ്ടിപ്പെരിയാറിൽ വീടുകളിലും കടകളിലും വെള്ളം കയറി

കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറി കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു.

heavy rain idukki  houses in flood in vandiperiyar  Kottarakkara Dindukal National Highway  ഇടുക്കി മഴ  വണ്ടിപ്പെരിയാർ വെള്ളപ്പൊക്കം  കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാത
വണ്ടിപ്പെരിയാറിൽ കനത്ത മഴ
author img

By

Published : Jul 30, 2022, 7:36 AM IST

ഇടുക്കി: കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാറിനു സമീപം നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 62-ാം മൈൽ മുതൽ കക്കി കവല വരെയുള്ള ഭാഗത്ത് പെരിയാർ തോടിന്‍റെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു.

വണ്ടിപ്പെരിയാറിൽ കനത്ത മഴ

മുല്ലയാർ ഭാഗത്തെ തോട്ടങ്ങളിൽ നിന്നും ചെക്കു ഡാം തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിലിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇത് നീക്കി ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചു. കുമളി ടൗണിലും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.