ETV Bharat / state

ഇടുക്കി അണക്കെട്ട് നാളെ തുറക്കും, മുന്നൊരുക്കങ്ങൾ പൂർത്തിയായി : റോഷി അഗസ്റ്റിന്‍ - ജലവിഭവ വകുപ്പ് മന്ത്രി

ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് എത്തുന്നതോടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകുമെന്നും എല്ലാ മുന്നൊരുക്കങ്ങളും പുലർത്തുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

roshy augustin  Minister of water resources  idukki dam  heavy rain  heavy rain in idukki  ഇടുക്കി അണക്കെട്ട്  ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ
ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും, മുന്നൊരുക്കങ്ങൾ പൂർത്തിയായി: ജലവിഭവ വകുപ്പ് മന്ത്രി
author img

By

Published : Oct 18, 2021, 4:43 PM IST

Updated : Oct 18, 2021, 6:24 PM IST

ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 50 സെന്റി മീറ്റര്‍ വീതം രണ്ട് ഷട്ടറുകൾ തുറന്ന് 100 ക്യുമെക്‌സ് (ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയെന്ന് നിശ്ചയിച്ച് അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനാണ് തീരുമാനം.

ഇടുക്കി അണക്കെട്ട് നാളെ തുറക്കും, മുന്നൊരുക്കങ്ങൾ പൂർത്തിയായി : റോഷി അഗസ്റ്റിന്‍

ഡാം തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും

ഡാം തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു.

തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4(15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുടുംബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്‌സ്, പൊലീസ്, റവന്യൂ വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ല കലക്‌ടറുടെ ചേംബറില്‍ വാര്‍ത്താസമ്മേളനത്തിലാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഡാം തുറക്കുന്ന വിവരം അറിയിച്ചത്.

Last Updated : Oct 18, 2021, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.