ETV Bharat / state

ഇടുക്കിയിൽ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍ - P J Joseph

ഇടുക്കിയിൽ ഇത്തവണ ജയ പരാജയങ്ങള്‍ പ്രവചനാതീതമാണ്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാര്‍ഥികളും.

ഇടുക്കി  സ്ഥാനാര്‍ഥി  യുഡിഎഫ്  എന്‍ഡിഎ  എം എം മണി  പി ജെ ജോസഫ്
ഇടുക്കിയിൽ ഇത്തവണ കനത്ത പോരാട്ടം; വിജയ പ്രതീക്ഷയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും
author img

By

Published : Apr 6, 2021, 9:40 PM IST

ഇടുക്കി: മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി കടുത്ത പോരാട്ടമാണ് ഇക്കുറി ജില്ലയില്‍ നടന്നത്. ജയ പരാജയങ്ങള്‍ പ്രവചനാതീതമാണ് ഇവിടെ. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാര്‍ഥികളും. തുടര്‍ഭരണമുറപ്പെന്ന് മന്ത്രി എം എം മണിയും യുഡിഎഫ് തിരിച്ച് വരുമെന്ന് പി ജെ ജോസഫും ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു.

തന്‍റെ വിജയം ഉറപ്പെന്നും ഭൂരിപക്ഷമെത്രെയെന്ന് അറിഞ്ഞാല്‍ മതിയെന്നും മന്ത്രി എം എം മണി പറഞ്ഞു. എത്ര ശ്രമിച്ചാലും യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു ഡി എഫ് അധികാരത്തിലെത്തുമെന്നും ജില്ലയിലെ അഞ്ച് സീറ്റുകളിലും വിജയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീനഗരി രാജനും ഇടുക്കിയില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.