ഇടുക്കി: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി. ചീയപ്പാറ വിനോദ സഞ്ചാര കേന്ദ്രമുള്‍പ്പടെയുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ചീയപ്പാറയില്‍ വെള്ളച്ചാട്ടം നിലച്ചിട്ട് മാസങ്ങളായി. ജില്ലയിലെ ചെറുതും വലതുമായ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളുടെയും അവസ്ഥ വിഭിന്നമല്ല. വേണ്ട വിധത്തില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വിനോദ സഞ്ചാര മേഖലക്ക് മാത്രമല്ല കാര്‍ഷിക മേഖലയേയും വരള്‍ച്ച സാരമായി ബാധിക്കും.