ETV Bharat / state

പ്ലാസ്റ്റിക് നിര്‍മാർജ്ജനവുമായി രാജാക്കാട് ഹരിതകര്‍മ്മ സേന - ഇടുക്കി രാജാക്കാട്

പഞ്ചായത്ത് മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സേനയിലെ അംഗങ്ങള്‍ മുഴുവന്‍ കടകളിലും കയറി ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്‌തു.

പ്ലാസ്റ്റിക് നിര്‍മാർജ്ജനം  ഹരിതതകര്‍മ്മ സേന  രാജാക്കാട്ടിലെ ഹരിതതകര്‍മ്മ സേന  plastic eradication  Haritha Karma Sena  ഇടുക്കി രാജാക്കാട്  idukki rajakkadu
പ്ലാസ്റ്റിക് നിര്‍മാർജ്ജനം സമ്പൂര്‍ണമാക്കാന്‍ മുന്നിട്ടിറങ്ങി രാജാക്കാട്ടിലെ ഹരിതതകര്‍മ്മ സേന
author img

By

Published : Jan 8, 2020, 10:12 PM IST

ഇടുക്കി: പ്ലാസ്റ്റിക് നിര്‍മാർജ്ജനം സമ്പൂര്‍ണമാക്കാന്‍ മുന്നിട്ടിറങ്ങി രാജാക്കാട് ഹരിതകര്‍മ്മ സേന. രാജാക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവര്‍ നേരിട്ടെത്തി ശേഖരിക്കുകയാണ്. കുടുംബശ്രീയുടെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കി.

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ നിലവില്‍ കടകളിലുള്ള സ്റ്റോക്കുകള്‍ എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍. ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടകളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടയില്‍ തന്നെ സൂക്ഷിക്കും. ഈ മാലിന്യം ആഴ്‌ചയില്‍ രണ്ട് തവണയായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ നേരിട്ടെത്തി ശേഖരിക്കും. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മുഴുവന്‍ കുടുംബങ്ങളിലും ചണ സഞ്ചികളും പഞ്ചായത്ത് സൗജന്യമായി എത്തിച്ച് നല്‍കിയിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി തുണി സഞ്ചികളുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് പരിശീലനം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സേനയിലെ അംഗങ്ങള്‍ മുഴുവന്‍ കടകളിലും കയറി ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്‌തു.

Intro:പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം സമ്പൂര്‍ണമാക്കാന്‍ മുന്നിട്ടിറങ്ങി രാജാക്കാട്ടിലെ ഹരിതതകര്‍മ്മ സേന. രാജാക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവര്‍ നേരിട്ടെത്തി ശേഖരിക്കുകയാണ്. കുടുംബശ്രീയുടേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കി.Body:സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ വ്യാപാരികള്‍ വലിയ ആശങ്കയിലാണ്. നിലവില്‍ കടകളിലുള്ള സ്റ്റോക്കുകള്‍ എങ്ങനെ വിറ്റഴിക്കും. ഉല്‍പ്പന്നങ്ങള്‍ വരുന്ന പ്ലാസ്റ്റിക് കവറുകളും മറ്റും എന്തുചെയ്യും തുടങ്ങിയ നിരവദി ചോദ്യങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് രാജാക്കാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന ഇത്തരം പ്ലാസ്റ്റിക്കുകള്‍ നേരിട്ടെത്തി ശേഖരിക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടകളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടയില്‍ തന്നെ സൂക്ഷിക്കും. ആഴ്ചയില്‍ രണ്ട് തവണയായി ഇവ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നേരിട്ടെത്തി ശേഖരിക്കും. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി മുഴുവന്‍ കുടുംബങ്ങളിലും ചണ സഞ്ചികളും പഞ്ചായത്ത് സൗജന്യമായി എത്തിച്ച് നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി തുണി സഞ്ചികളുടെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് പരിശീലനം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ പറഞ്ഞു.

ബൈറ്റ്. സതികുഞ്ഞുമോന്‍, പഞ്ചായത്ത് പ്രസിഡന്റ്.Conclusion:പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് മെമ്പര്‍മാരുടേയും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഹരിതതകര്‍മ്മ സേന അംഗങ്ങള്‍ മുഴുവന്‍ കടകളിലും കയറി ബോധവല്‍ക്കരണം നടത്തുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും. 
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.