ETV Bharat / state

വാഹനത്തിൽ നിന്നും തെറിച്ചു വീണ ഒന്നരവയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

രാജമല അഞ്ചാംമൈലില്‍ വച്ചാണ് ജീപ്പ് വളവ് തിരിയുന്നതിനിടയില്‍ മാതാവിന്‍റെ മടിയില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണത്. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഒന്നരവയസുക്കാരി
author img

By

Published : Sep 9, 2019, 3:24 PM IST

Updated : Sep 9, 2019, 5:32 PM IST

ഇടുക്കി: ഒന്നര വയസുള്ള കുഞ്ഞ് വാഹനത്തില്‍ നിന്നും തെറിച്ച് പോയതറിയാതെ മൂന്ന് മണിക്കൂറോളം യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍. കമ്പളികണ്ടം സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രാത്രിയില്‍ ജീപ്പില്‍ നിന്നും തെറിച്ചു വീണത്. ഞായറാഴ്ച്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം കമ്പളികണ്ടത്തേക്ക് മടങ്ങുമ്പോള്‍ മൂന്നാര്‍- രാജമല അഞ്ചാംമൈലില്‍ വച്ചാണ് ജീപ്പ് വളവ് തിരിയുന്നതിനിടയില്‍ അമ്മയുടെ മടിയില്‍ നിന്നും കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണത്. അമ്മയടക്കം വാഹനത്തിലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതിനാല്‍ കുട്ടി തെറിച്ചു വീണ കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. യാത്ര തുടര്‍ന്ന സംഘം രാത്രി പന്ത്രണ്ടരയോടെ 50 കിലോമീറ്ററോളം ദൂരെയുള്ള കമ്പിളികണ്ടത്തെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചു.

കാറിൽ നിന്നും തെറിച്ച് വീണ ഒന്നരവയസുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

അതേസമയം, വാഹനത്തില്‍ നിന്നും തെറിച്ചു വീണ കുട്ടിക്ക് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചത്. വാഹനം പോയ ഉടനെ കുട്ടി റോഡിലൂടെ മുട്ടില്‍ ഇഴഞ്ഞ് നടന്നു. രാത്രി സമയത്ത് രാജമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലൂടെ കുട്ടി ഇഴഞ്ഞ് നടക്കുന്നത് സിസിടിവിയിലൂടെ കണ്ടു. ഉടന്‍ തന്നെ സ്ഥലത്തെത്തുകയും കുട്ടിയെ വനംവകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നീട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെ നിർദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ്, മൂന്നാര്‍ പൊലീസുമായി ബന്ധപ്പെടുകയും കുട്ടിയെ റോഡില്‍ നിന്നും കണ്ടെടുത്ത വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മൂന്നാറിലെത്തിയ മാതാപിതാക്കള്‍ക്ക് പൊലീസിന്‍റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കുട്ടിയെ കൈമാറി.

നെറ്റിയില്‍ ചെറിയ തോതില്‍ പരിക്ക് സംഭവിച്ച കുട്ടിയെ തിങ്കളാഴ്ച്ച രാവിലെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. കുട്ടി പൂർണ ആരോഗ്യവതിയായതിനാല്‍ തിങ്കളാഴ്ച്ച ഉച്ചയോടെ ഇവർ ആശുപത്രി വിട്ടു. സംഭവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ മൊഴി മൂന്നാര്‍ പൊലീസ് രേഖപ്പെടുത്തും.

Intro:Body:

മൂന്നാര്‍. ഒന്നര വയസ്സുള്ള കുട്ടി കൈയ്യില്‍ നിന്നു തെറിച്ചു വീണതതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍. മൂന്നു മണിക്കൂര്‍ കുട്ടിയെ കൂടാതെ യാത്ര തുടര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പോലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി. ഇന്നലെ (ഞായറാഴ്ച) രാത്രി 10 മണിയ്ക്കായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയ്യില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയലേര്‍പ്പെട്ടിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സി.സി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടതോടെ ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. വനം വകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരം അറിയിച്ചു. വാര്‍ഡന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലിത്തിക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്ത്. വെള്ളത്തൂവല്‍ സ്‌റ്റേഷിനില്‍ നിന്നും മൂന്നാററിലെ പോലീസ് ഉദ്യോഗസ്ഥരുമായ് ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് മൂന്നു മണിയോടെ മൂന്നാറിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. കമ്പിളികണ്ടം സ്വദേശികതളായ സതീഷ്. സത്യഭാമ ദമ്പതികളുടേതായിരുന്നു കുട്ടി. ഒരു വര്‍ഷവും ഒരു വര്‍ഷവും മാത്രം പ്രായമുള്ള കുട്ടിയാണ് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത്. രോഹിത എന്നു പേരും അമ്മു എന്നു വിളിപ്പേരുമുള്ള അമ്മുവിനെ ആരെന്ന് തിരിച്ചറിയാതെ ശുശ്രൂഷകള്‍ നല്‍കി പരിചരിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതോടെ ആശ്വാസം. കുട്ടിയെ കൈമാറുന്നതു വരെ ആശുപത്രിയില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, മൂന്നാര്‍ എസ്.ഐ. സന്തോഷ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ജോണ്‍ എസ് എഡ്വിന്‍ എന്നിവര്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷമാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്.

Conclusion:
Last Updated : Sep 9, 2019, 5:32 PM IST

For All Latest Updates

TAGGED:

child
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.