ETV Bharat / state

അതിഥി തൊഴിലാളിയെ തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് മുറിക്കുന്നതിനിടെ ഇയാൾ കൈയിലിരുന്ന കത്തികൊണ്ട് കഴുത്ത് മുറിക്കുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരാൾ കണ്ടതായാണ് പൊലീസ് നൽകുന്ന വിവരം.

guest worker found strangled to death in idukki  guest worker  guest worker found dead  found strangled to death  അതിഥി തൊഴിലാളിയെ തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി  അതിഥി തൊഴിലാളി  കഴുത്തറുത്ത് മരിച്ച നിലയിൽ
അതിഥി തൊഴിലാളിയെ തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Oct 24, 2021, 9:14 PM IST

ഇടുക്കി: കട്ടപ്പനയിൽ കാഞ്ചിയാർ വെങ്ങാലൂർ കടയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്‌കിയെ ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പൊലീസ് നടപടികൾ ആരംഭിച്ചു.

ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് എത്തിയ 5 അംഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിൻ ബസ്‌കി. സംസ്ഥാനത്തിന് വെളിയിൽ നിന്ന് എത്തിയതിനാൽ ഇവരെ കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കാനായി പ്രത്യേകം മുറി ഏർപ്പെടുത്തി കൊടുത്തിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് മുറിക്കുന്നതിനിടെ ഇയാൾ കൈയിലിരുന്ന കത്തികൊണ്ട് കഴുത്ത് മുറിക്കുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരാൾ കണ്ടതായാണ് പൊലീസ് നൽകുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാൾ ബസിൽ വഴക്കുണ്ടാക്കിയതായും പറയുന്നുണ്ട്. മറ്റ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നടപടികളാരംഭിച്ചു.

Also Read: ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.