ETV Bharat / state

മഞ്ഞക്കുഴിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി - മഞ്ഞക്കുഴി അതിഥി തൊഴിലാളി മരിച്ച നിലയിൽ

മഞ്ഞക്കുഴിയിൽ നിന്നും പൂപ്പാറ മുള്ളൻതണ്ട് പാതയോട്‌ ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്.‌ രാവിലെ മൃതദേഹം കണ്ടത് സമീപത്തെ ആദിവാസി കുടുംബത്തിലുള്ളവരാണ്‌. തുടർന്ന് ശാന്തൻപാറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

guest worker found dead  manjakkuzhi tribal colony body found  അതിഥി തൊഴിലാളി മരിച്ച നിലയിൽ  മഞ്ഞക്കുഴി അതിഥി തൊഴിലാളി മരിച്ച നിലയിൽ  ഇതര സംസ്ഥാന തൊഴിലാളി മൃതദേഹം
മഞ്ഞക്കുഴി
author img

By

Published : Sep 20, 2020, 5:28 PM IST

ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസി കുടിയോട്‌ ചേർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. വീണ്‌ മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് സംഭവ സ്ഥാലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്‌. വീണതിന്‍റെ അടയാളം ശരീരത്തിലുണ്ട്‌.

മഞ്ഞക്കുഴിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ

മുള്ളൻതണ്ടിലെ ബെവ്‌കോ ഔട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം നടന്നുവരുന്നതിനിടെ വഴി നിശ്ചയമില്ലാതെ വീണതാകാമെന്നും മഴയും തണുപ്പുമേറ്റ്‌ ഏറെനേരം വീണുകിടന്നതാകാം മരണകാരണമെന്നും പൊലീസ് പറയുന്നു. ആളെ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും ശരീരത്തിൽ കണ്ടെത്തുകയോ ആരെങ്കിലും അന്വേഷിച്ച് എത്തുകയോ ചെയ്തിട്ടില്ല.

മഞ്ഞക്കുഴിയിൽ നിന്നും പൂപ്പാറ മുള്ളൻതണ്ട് പാതയോട്‌ ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്.‌ രാവിലെ മൃതദേഹം കണ്ടത് സമീപത്തെ ആദിവാസി കുടുംബത്തിലുള്ളവരാണ്‌. തുടർന്ന് ശാന്തൻപാറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ഇവരുടെ വീടിന്‍റെ താഴ്ഭാഗത്ത്‌ നിന്നും അസ്വാഭാവികമായ ശബ്‌ദം കേട്ടിരുന്നതായും കനത്ത മഴയും കാട്ടാന ഭീതിയും കാരണം പുറത്തിറങ്ങി നോക്കിയില്ലെന്നും സമീപ വാസികൾ പറഞ്ഞു. മൃതദേഹം കൊവിഡ്‌ പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി അടിമാലി താലൂക്ക്‌ ആശുപത്രിയിലേയ്ക്ക്‌ മാറ്റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.