ഇടുക്കി: ജില്ലയിൽ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്‌പ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍റെ ഇടുക്കി ജില്ലാ കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്‍റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ ശാക്തീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ചാണ് വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്‌പ നല്‍കുന്നത്. ചെറുതോണി ജില്ലാ പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ജി.സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മാനേജര്‍ കെ.എസ് അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിജു ജോസഫ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സതീശന്‍, ഐടിഡിപി സീനിയര്‍ സൂപ്രണ്ട് ജോളിക്കുട്ടി കെ. ജി തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.