ETV Bharat / state

'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം - idukki latest news

ഹരിത കര്‍മ്മസേന രൂപികരിച്ച് പ്രവര്‍ത്തനം സജീവമാക്കി. ഓരോ വീടും ഹരിത കര്‍മ്മസേന നേരിട്ടെത്തി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കും.

'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം
author img

By

Published : Nov 20, 2019, 12:32 PM IST

Updated : Nov 20, 2019, 1:11 PM IST

ഇടുക്കി: പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്‍റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ 'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം കുറിച്ചു . പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജൂട്ട് ബാഗുകള്‍ വിതരണം ചെയ്തു.

'ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട്' പദ്ധതിക്ക് തുടക്കം

കുടിയേറ്റ ഗ്രാമമായ രാജാക്കാടും നഗരവികസനത്തിന് വഴിമാറിയതേടെ വന്‍ തോതില്‍ പ്ലാസ്റ്റിക്ക് മലിന്യങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് തലത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന്‍റെ ഭാഗമായി ഹരിത കര്‍മ്മസേന രൂപികരിച്ച് പ്രവര്‍ത്തനം സജീവമാക്കി. ഓരോ വീട്ടിലും ഹരിത കര്‍മ്മസേന നേരിട്ടെത്തി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കും.

റേഷന്‍ കാര്‍ഡുമായെത്തുന്ന എല്ലാവര്‍ക്കും പഞ്ചായത്തില്‍ നിന്നും ജൂട്ട് ബാഗുകള്‍ സൗജന്യമായി ലഭിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപ മുടക്കിയാണ് ബാഗുകള്‍ വിതരണത്തിനായി എത്തിച്ചത്.

Intro:സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തപഞ്ചായത്താകാന്‍ ഒരുങ്ങി രാജാക്കാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട് പദ്ധതിക്ക് തുടക്കം കുറിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ജൂട്ട് ബാഗുകള്‍ വിതരണം നടത്തി. Body:കുടിയേറ്റ ഗ്രാമമായ രാജാക്കാടും നഗര വികസനത്തിന് വഴിമാറിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു ഈ സാഹചര്യത്തിലാണ് പഞ്ചായത്തിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഗ്രീന്‍ രാജാക്കാട് ക്ലീന്‍ രാജാക്കാട് പദ്ധതിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഹരിത കര്‍മ്മസേന രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കി. ഓരോ വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേനകള്‍ നേരിട്ടെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. വീടുകളിലേയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കടന്നുവരവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജൂട്ട് ബാഗുകള്‍ വിതരണം ചെയ്‌തു.

ബൈറ്റ്..സതികുഞ്ഞുമോന്‍..രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്.Conclusion:റേഷന്‍ കാര്‍ഡുമായിട്ടെത്തുന്ന എല്ലാവര്‍ക്കും ബാഗുകള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കും. ജനകീയാത്രൂണ പദ്ധതിപ്രകാരം രണ്ടര ലക്ഷം രൂപാ മുടക്കിയാണ് ജൂട്ട് ബാഗുകള്‍ വിതരണത്തിനായി എത്തിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായി തടയുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ കുടുംബങ്ങള്‍ക്കും ജൂട്ട് ബാഗുകള്‍ വിതരണം ചെയ്തത്.
Last Updated : Nov 20, 2019, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.