ഇടുക്കി: മൂന്നാറിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാന്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് മൂന്നാര്‍ ഗ്രാമപഞ്ചായത്തും ജില്ലാ ഹരിതമിഷനും. മൂന്നാറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ പ്ലാസ്റ്റിക് ഉണ്ടോയെന്ന് പരിശോധന നടത്തിയ ശേഷം മാത്രമെ ഇനി മുതല്‍ സന്ദര്‍ശനം അനുവദിക്കുകയുള്ളു. പഴയമൂന്നാര്‍ ഹെഡ്‌വർക്‌സ് ജലാശയത്തിന് സമീപം പ്ലാസ്റ്റിക് പരിശോധനകള്‍ക്കായി ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ നിര്‍വ്വഹിച്ചു.
പുതിയ പദ്ധതിയോട് സഞ്ചാരികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി, സെക്രട്ടറി അജിത് കുമാര്‍, ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി.വിജയന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.