ETV Bharat / state

ഇടുക്കി ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് - idukki covid cases

ഇടുക്കിയിൽ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വർധനവാണ് കുറച്ചു ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ്  കൊവിഡ് കേസുകളിൽ വർധനവ്  കൊവിഡ് കേസുകളുടെ എണ്ണം  കൊവിഡ് കേസുകൾ  Gradual increase in the number of covid cases  idukki covid cases  idukki covid cases
ഇടുക്കി ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ്
author img

By

Published : Apr 18, 2021, 10:47 AM IST

ഇടുക്കി: ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ്. ജില്ലയില്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 645 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചതും ഇന്നലെയാണ്. 100ൽ താഴെ മാത്രം രോഗികളായിരുന്നു മുമ്പ് ജില്ലയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. നിലവില്‍ അതിര്‍ത്തി മേഖലയിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം കൊവിഡ് വാകിസിന്‍റെ ലഭ്യതാ കുറവ് പലയിടത്തും വാക്സിന്‍ വിതരണം മുടങ്ങുന്നതിനും കാരണമായി. സ്റ്റോക്ക് തീര്‍ന്നതോടെ പല സെന്‍ററുകളിലും വാക്സിന്‍ വിതരണം നിര്‍ത്തിവച്ചു. കൊവിഡിന്‍റെ അതിവേഗ വ്യാപനം ഇടുക്കിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സൃഷ്ടിക്കുന്നത്. രോഗ ബാധിതരുടെ എണ്ണം എല്ലാ മേഖലയിലും വര്‍ധിക്കുകയും ഒപ്പം കൊവിഡ് വാക്‌സിന്‍റെ വിതരണം നിലക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങളും പ്രതിരോധവും ജില്ലയില്‍ ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.