ETV Bharat / state

ദുരിത ബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ രാജു

ഇടുക്കിയിലെ ദുരന്ത ബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കെ.രാജു അറിയിച്ചു

ഇടുക്കി  മൂന്നാര്‍ പെട്ടിമുടി അപകടം  വനം വകുപ്പ്  വനം വകുപ്പ് മന്ത്രി കെ.രാജു  മന്ത്രി കെ.രാജു  രാജമല ദുരന്തം  forest department minister K Raju  assistance to the victims of Pettimudi disaster  government will give help  idukki landslide  rajamala landslide  munnar  ഇടുക്കി മണ്ണിടിച്ചിൽ
വനംവകുപ്പ് മന്ത്രി
author img

By

Published : Aug 9, 2020, 2:18 PM IST

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനം വകുപ്പിലെ ആറ് താൽകാലിക ജീവനക്കാർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദുരിത ബാധിതരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടിയാലോചിച്ച് തീരുമാനിക്കും

രാജമല ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്ര പേര്‍ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്ത ബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദേഹം അറിയിച്ചു. മന്ത്രി മൂന്നാറില്‍ നിന്ന് ദുരന്ത മേഖലയായ പെട്ടിമുടിയിലേക്ക് തിരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.