ETV Bharat / state

സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്

ഗ്രൗണ്ട് ഒരുക്കുന്നതിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അബദ്ധത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയും ഉള്‍പ്പെടുകയായിരുന്നുവെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

Government Polytechnic College encroached over 10 cents of land of a private individual in Nedumkandam  ഭൂമി കൈയേറ്റം  നെടുങ്കണ്ടം ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജ്  land encroachment  Government Polytechnic College nedumkandam
നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ 10 സെന്‍റ് ഭൂമി കൈയേറി ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജ്
author img

By

Published : Aug 27, 2021, 3:02 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് കൈയേറിയതായി കണ്ടെത്തല്‍. നെടുങ്കണ്ടത്തിന് സമീപം മഞ്ഞപ്പെട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗവ. പോളിടെക്‌നിക് കോളജ് ആണ് സമീപ വാസിയുടെ പത്ത് സെന്‍റോളം വരുന്ന ഭൂമി കൈയേറിയിരിക്കുന്നത്.

നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ 10 സെന്‍റ് ഭൂമി കൈയേറി ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജ്

ഭൂവുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർവെ വിഭാഗം നടത്തിയ പരിശോധനയിലാണ് കൈയേറ്റം വെളിപ്പെട്ടത്. ഗ്രൗണ്ട് ഒരുക്കുന്നതിനായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അബദ്ധത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയും ഉള്‍പ്പെടുകയായിരുന്നുവെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Also Read: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യത പട്ടികയായി

പത്ത് എക്കര്‍ സ്ഥലമാണ് മഞ്ഞപ്പെട്ടിയില്‍ കോളജിനുള്ളത്. കോളജിന്‍റെ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപെടുത്തുന്നതിനായും നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്ഥലം കൈയേറി മണ്ണിട്ട് നികത്തിയതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഭൂവുടമ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.