ETV Bharat / state

ഹൈറേഞ്ചിൽ കോടികളുടെ റോഡ് വികസന പ്രവർത്തനത്തിനൊരുങ്ങി സർക്കാർ

കിഫ്ബി പദ്ധതിയിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വികസന പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഉൾഗ്രാമ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉടുമ്പന്‍ചോല-രണ്ടാം മൈൽ റോഡിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം ഉടുമ്പൻചോലയിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു

ഹൈറേഞ്ചിൽ റോഡ് വികസന വാർത്ത  കിഫ്ബി പദ്ധതി  ഇടുക്കി വാർത്ത  എം എം മണി വാർത്ത  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി  KIFBI project news  Road development work for the High Range  Road development work in idukki  m.m mani
കിഫ്ബി പദ്ധതിയിയിൽ ഹൈറേഞ്ചിൽ കോടികളുടെ റോഡ് വികസന പ്രവർത്തനം
author img

By

Published : Dec 9, 2019, 5:21 PM IST

Updated : Dec 9, 2019, 7:18 PM IST

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി ഹൈറേഞ്ചിൽ റോഡ് വികസന പ്രവർത്തനങ്ങള്‍ നടത്തുന്നു.ഉൾഗ്രാമ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉടുമ്പന്‍ചോല-രണ്ടാം മൈൽ റോഡിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം ഉടുമ്പൻചോലയിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാത എണ്‍പത്തിയഞ്ചിൻ്റെ സമാന്തരപാതകൂടിയായി ഈ റോഡ് മാറും. ഇനിയും റോഡുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും പരമാവധി വികസനം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈറേഞ്ചിൽ കോടികളുടെ റോഡ് വികസന പ്രവർത്തനത്തിനൊരുങ്ങി സർക്കാർ

നൂറ്റി അമ്പത്തിനാല് കോടി രൂപ ചെലവിലാണ് നാല്‍പ്പത്തിയെട്ട് കിലോമീറ്റര്‍ റോഡ് ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. കൂടാതെ റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള ചപ്പാത്തുകളും പാലങ്ങളും വീതികൂട്ടി നിർമ്മിക്കും. ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡൻ്റ് ശശികല മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, റജി പനച്ചിക്കല്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Intro:ഹൈറേഞ്ചിൽ കോടികളുടെ റോഡ് വികസനം. ഉല്‍ഗ്രാമ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉടുമ്പന്‍ചോല-രണ്ടാം മൈൽ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉടുമ്പൻചോലയിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. നൂറ്റി അമ്പത്തിനാല് കോടി രൂപ ചിലവിലാണ് നാല്‍പ്പത്തിയെട്ട് കിലോമീറ്റര്‍ റോഡ് ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. Body:റോഡ് ഗതാഗതം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഉല്‍ഗ്രാമ പ്രദേശത്തുകൂടി കടന്നുപോകുന്ന ഉടുമ്പന്‍ചോല- രണ്ടാംമൈൽ റോഡിന്റെ നിര്‍മ്മാണം നടത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാത എണ്‍പത്തിയഞ്ചിന്റെ സമാന്തരപാതകൂടിയായി ഈ റോഡ് മാറും. റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള ചപ്പാത്തുകളും പാലങ്ങളും വീതികൂട്ടി നിർമ്മിക്കും. സ്ഥലം ഏറ്റെടുത്ത് ടെണ്ടർ നടപടികളും പൂര്‍ത്തീകരിച്ച് റോഡിന്‍രെ നിര്‍മ്മാണ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉടുമ്പൻചോലയിൽ നിര്‍വ്വഹിച്ചു. ഇനിയും റോഡുകളുടെ നിര്‍മ്മാണം നടത്തേണ്ടതുണ്ടെന്നും പരമാവധി വികസനം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ബൈറ്റ്..എം എം മണി..സംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി..
Conclusion:ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികലമുരുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍കുര്യാക്കോസ്, ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, റജി പനച്ചിക്കല്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
Last Updated : Dec 9, 2019, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.