ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അർജന്‍റീനയ്‌ക്ക് ജയം.ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും സംഘവും പെറുവിനെ തകര്‍ത്തത്. 55–ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റില്‍ ലൊതാരോ മാർട്ടിനസാണ് അർജന്‍റീനയുടെ വിജയ ഗോൾ നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്‍റീനയ്ക്കായി ഗോള്‍ സ്വന്തമാക്കുന്നത്.
അര്‍ജന്‍റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ അർജന്‍റീനയുടെ എട്ടാം വിജയമാണിത്.ജയത്തോടെ പോയിന്‍റ പട്ടികയില്‍ ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്‍റീനയ്‌ക്ക് 25 പോയന്‍റാണുള്ളത്.
𝐋𝐚𝐮𝐭𝐚𝐫𝐨 𝐌𝐚𝐫𝐭𝐢́𝐧𝐞𝐳 has tied 𝐃𝐢𝐞𝐠𝐨 𝐌𝐚𝐫𝐚𝐝𝐨𝐧𝐚 as the 5th all-time Top Scorer for the Argentina National Team 🔝🇦🇷 pic.twitter.com/pAoc4Xi0hE
— Selección Argentina in English (@AFASeleccionEN) November 20, 2024
അതേസമയം ഉറുഗ്വെ- ബ്രസീല്‍ മത്സരം സമനിലയില്‍ കലാശിച്ചു. വീണ്ടും സമനില വഴങ്ങിയതോടെ കാനറികള്‍ സമ്മര്‍ദ്ദത്തിലായിവിജയവഴിയില്‍ തിരിച്ചെത്താമെന്ന ടീമിന്‍റെ മോഹം പൊലിഞ്ഞു. കളിയുടെ ആദ്യപകുതി ഗോള്‍ പിറക്കാതെ പിരിഞ്ഞപ്പോള്‍ 55–ാം മിനുറ്റില്‍ ഫെഡറിക്കോ വാല്‍വര്‍ദെയിലൂടെ ഉറുഗ്വെയാണ് കളിയില്‍ ആദ്യം ഗോളടിച്ച് മുന്നിട്ടുനിന്നത്.
A beautiful way to close out 2024 😆
— Selección Argentina in English (@AFASeleccionEN) November 20, 2024
🇦🇷 Argentina 1 🆚 0 Peru 🇵🇪#ArgentinaNT pic.twitter.com/dn1Q0SVGaT
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ 62–ാംഗെര്‍സനിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു. യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ ബ്രസീലിന്‍റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ തവണം വെനസ്വേലയോടും ബ്രസീല്‍ സമനിലയില്‍ പിരിയുകയായിരുന്നു. 18 പോയിന്‍റുമായി ബ്രസീൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. അർജന്‍റീനയ്ക്കു പുറമേ ഉറുഗ്വെ, ഇക്വഡോർ, കൊളംബിയ ടീമുകളാണ് ബ്രസീലിനു മുന്നിലുള്ളത്.
⏹ 𝙁𝙄𝙉𝘼𝙇 𝘿𝙀𝙇 𝙋𝘼𝙍𝙏𝙄𝘿𝙊@CBF_Futebol 1-1 @Uruguay
— Selección Uruguaya (@Uruguay) November 20, 2024
📌 Eliminatorias Copa Mundial de la FIFA 26
📺 https://t.co/l3PMoeWV5O#ElEquipoQueNosUne pic.twitter.com/dTvLeAyQ68
Also Read: മെസി കേരളത്തിലേക്ക്; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, വൻ പ്രഖ്യാപനവുമായി കായിക മന്ത്രി