ETV Bharat / state

കര്‍ഷകര്‍ക്ക് ആശ്വാസം: ഇഞ്ചി വില കൂടി

ഇഞ്ചിക്ക് ഇപ്പോള്‍ പൊതുകമ്പോളത്തില്‍ 230 രൂപ മുതൽ 250 രൂപ വരെ വിലയുണ്ട്. ചുക്കിന്‍റെ വില 250ല്‍ നിന്ന് 800 ആയി ഉയർന്നു.

കര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില
author img

By

Published : Jul 20, 2019, 2:44 AM IST

Updated : Jul 20, 2019, 6:51 AM IST

ഇടുക്കി: മലയോരകര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില ഉയരുന്നു. കിലോയ്ക്ക് 40 രൂപ വില ഉണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ പൊതു കമ്പോളത്തില്‍ 230 രൂപ മുതൽ 250 രൂപ വരെ വിലയുണ്ട്. ചുക്കിന്‍റെ വില 250ല്‍ നിന്ന് 800 ആയി ഉയർന്നു. ജില്ലയിലെ പ്രധാന നാണ്യവിളകളായ കുരുമുളക്, കൊക്കോ, റബ്ബർ എന്നിവയുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇഞ്ചിയുടെ വില വര്‍ധനവ് പ്രതീക്ഷ നല്‍കുന്നുണ്ട്. വളത്തിനും കീടനാശിനികള്‍ക്കും വില ഉയര്‍ന്നതും കൂലി വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് മുമ്പ് ഉണ്ടായിരുന്നത്. ഈ വർഷം അതിന് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വില വർധനവ് കർഷകരെക്കാൾ കൂടുതൽ ഇടനിലക്കാർക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

കര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില കൂടി

ലഭ്യതക്കുറവാണ് ഇഞ്ചിയുടെ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നോട്ട് നിരോധനം ഇഞ്ചികൃഷിയെ സാരമായി ബാധിച്ചിരുന്നു. പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും വില ലഭിക്കാത്തതിനാല്‍ ഇഞ്ചി വിറ്റഴിക്കാനും കര്‍ഷകര്‍ വിഷമിച്ചിരുന്നു. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവച്ച ചുക്കിന് പൂപ്പല്‍ ബാധിച്ചതോടെ കർഷകർ നേരത്തെ വിറ്റഴിച്ചു. അത് കൊണ്ട് തന്നെ വില വർധനവിന്‍റെ നേട്ടം കൃഷിക്കാരേക്കാൾ കൂടുതൽ വ്യാപാരികൾക്ക് ലഭിക്കും. മെയ്, ജൂണ്‍ മാസങ്ങളിലാണ് കർഷകർ പ്രധാനമായും ഇഞ്ചി നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമെ വിള മെച്ചമാകൂ. എന്നാല്‍ കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് തിരിച്ചടി ആയിട്ടുണ്ട്.

Intro:ഇഞ്ചി കൃഷിയിൽ പ്രതീക്ഷ അർപ്പിച്ച് കർഷകർ. ഇഞ്ചിയുടെ വില വർദ്ധന കർഷകർക്ക് ആശ്വാസമാകുന്നു. എന്നാൽ കർഷകരെക്കാൾ കൂടുതൽ ഇടനിലക്കാർക്കാണ് വില വർദ്ധനവ് ഗുണം ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.
Body:

vo

പച്ചഇഞ്ചിക്ക് ഇപ്പോള്‍ പൊതു കമ്പോളത്തില്‍ 230 രൂപ മുതൽ 250രൂപ വരെ വിലയുണ്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് നല്ല വിലയാണ് ഇപ്പോൾ കിട്ടുന്നത്. ജില്ലയിലെ പ്രധാന നാണ്യവിളകളായ കുരുമുളക്, കൊക്കോ, റബ്ബർ എന്നിവയുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇടവിളകൃഷികളായിരുന്നു ഏക ആശ്രയം. കിലോ ഗ്രാമിന് 40 രൂപയില്‍ നിന്നാണ് പച്ച ഇഞ്ചിയുടെ വില 250- ല്‍ എത്തിയത്. ഇഞ്ചിയുടെ വില വർദ്ധിക്കാൻ കാരണമായി ചൂണ്ടി കാട്ടുന്നത് ഇവയുടെ ലഭ്യത കുറവാണ്. നോട്ടുനിരോധനം ഇഞ്ചി കൃഷിയെ സാരമായി ബാധിച്ച് വില കുത്തനെ താഴ്ന്ന് കിലോഗ്രാമിന് 25 രൂപയിൽ എത്തി. ചുക്കിന്റെ വില 250 നിന്നു ഇപ്പോള്‍ 800 ആയി ഉയർന്നു.വിളവെടുപ്പ് കഴിഞ്ഞ സമയത്ത് പ്രതീക്ഷിച്ചതിന്റെ പകുതി പോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍ പോലും കഴിയാതെ കർഷകർ വിഷമിച്ചിരുന്നു. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവെച്ച ചുക്കിന് പൂപ്പല്‍ ബാധിച്ചതോടെ കർഷകർ നേരത്തെ വിറ്റഴിച്ചിരുന്നു. അത് കൊണ്ട് കൃഷിക്കാരെക്കാൾ വില വർദ്ധനവിന്റെ നേട്ടം കുടുതൽ കിട്ടുന്നത് വ്യാപാരികൾക്കായിരിക്കും..
മെയ്, ജൂണ്‍, മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും കർഷകർ നടുന്നത്.തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമെ വിള മെച്ചമാകു. എന്നാല്‍ ഈ സീസണില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചി കൃഷിയെ ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിന്റെ പകുതി പോലും വിളവ് പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്

ബൈറ്റ്

സെബാസ്റ്റ്യൻ
(കർഷകൻ)

Conclusion:വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയര്‍ന്നതും തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് മുൻമ്പ് ഉണ്ടായിരുന്നത്.ഈ വർഷം അതിന് മാറ്റമുണ്ടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ETV BHARAT IDUKKI
Last Updated : Jul 20, 2019, 6:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.