ETV Bharat / state

ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഒരു കിലോക്ക് 8000 രൂപക്കാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. കേരളത്തില്‍ 25000 മുതല്‍ 30000 രൂപക്കാണ്  വില്‍പന നടത്തുന്നത്.

author img

By

Published : Oct 5, 2019, 6:46 PM IST

Updated : Oct 5, 2019, 8:02 PM IST

പിടിയിലായ വെള്ളിലാം തടത്തില്‍ മണി, അമ്പലശ്ശേരില്‍ ബൊക്കമായന്‍ എന്നിവര്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുകൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ബൈസണ്‍വാലി റ്റി കമ്പനിയിലെ ജീവനക്കാരയ വെള്ളിലാം തടത്തില്‍ മണി, അമ്പലശ്ശേരില്‍ ബൊക്കമായന്‍ എന്നിവരാണ് കഞ്ചാവുകൈമാറുന്നതിനിടെ പിടിയിലായത്. വെള്ളിയാഴ്‌ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പൊട്ടന്‍കാട് പമ്പ് ഹൗസിന് സമീപമുള്ള സെന്‍റ് മേരീസ് കപ്പേളക്ക് സമീപത്തു നിന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ബൊക്കമായന്‍ കൊണ്ടുവരുന്ന കഞ്ചാവ് മണിയാണ് കേരളത്തില്‍ വിറ്റിരുന്നത്. മുമ്പ് കള്ളത്തോക്ക് നിര്‍മാണ കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കിലോക്ക് 8000 രൂപക്കാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. കേരളത്തില്‍ 25000മുതല്‍ 30000 രൂപക്കാണ് വില്‍പന നടത്തുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Intro:തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി ബൈസണ്‍വാലി റ്റി കമ്പനി സ്വദേശികളായ രണ്ട് പേര്‍ നര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലായി.റ്റീ കമ്പനി സ്വദേശികളായ വെള്ളിലാം തടത്തില്‍ മണി അമ്പലശ്ശേരില്‍ ബൊക്കമായന്‍ എന്നിവരെയാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് പരസ്പരം കൈമൊറാന്‍ ശ്രമിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെ പിടിയിലായത്.Body:പൊട്ടന്‍കാട് പമ്പ് ഹൗസിന് സമീപമുള്ള സെന്റ് മേരീസ് കപ്പേളക്ക് സമീപത്തു നിന്നുമാണ് ഒന്നരക്കിലോ കഞ്ചാവുമായി ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്.തമിഴ്‌നാട്ടില്‍ നിന്നും ബൊക്കമായന്‍ വാങ്ങിച്ചു കൊണ്ടുവരുന്ന കഞ്ചാവ് മണിയാണ് കേരളത്തില്‍ മൊത്തവില്‍പ്പനയും ചില്ലറ വില്‍പ്പനയും നടത്തി വന്നിരുന്നത്.മുമ്പ് കള്ളത്തോക്ക് നിര്‍മ്മാണ കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബൈറ്റ്

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

എം കെ പ്രസാദ്Conclusion:കിലോ ഒന്നിന് 8000 രൂപക്കാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്.കേരളത്തില്‍ 25000മുതല്‍ 30000 രൂപക്ക് വരെയാണ് വില്‍പ്പന നടത്തുന്നതായി പിടിയിലായവര്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.ബൈസണ്‍വാലി ഭാഗത്ത് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.ഒരു മാസത്തിലേറെയായി പിടിയിലായ പ്രതികള്‍ നര്‍ക്കോട്ടിക് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 5, 2019, 8:02 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.