ഇടുക്കി : അടിമാലി തോക്കുപാറ അമ്പഴച്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേയുടെ വരാന്തയില്‍ നിയമവിരുദ്ധമായി ചൂതാട്ടം നടത്തിയിരുന്ന സംഘം പിടിയില്‍. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയാണ് വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഹോംസ്‌റ്റേയില്‍ പരിശോധന നടത്തുകയും ചൂതാട്ടം നടക്കുന്നതായി ബോധ്യപ്പെടുകയും ചെയ്തു.തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ് കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പ്രതികളുടെ പക്കല്‍ നിന്നും ഒരു ജീപ്പും ബൈക്കും രണ്ടായിരത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലാണ്. പണം വച്ച ചൂതാട്ടം നടത്തിയതിനും പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്.