ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ മൃതദേഹം സംസ്കരിച്ചു

അർബുദ രോഗത്തിന് ചികിത്സയില്‍ കഴിയവെയാണ് കൊവിഡ് ബാധിച്ചത്

കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാരം നടന്നു  സി.വി വിജയൻ  അർബുദ രോഗം  funeral  covid
കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ മൃതദേഹം സംസ്കരിച്ചു
author img

By

Published : Jul 28, 2020, 11:00 AM IST

ഇടുക്കി: അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ മൃതദേഹം സംസ്കരിച്ചു. പഴയവിടുതിയിലെ വളം കീടനാശിനി വ്യാപാരി ചാത്തൻപുരയിടത്തിൽ സി.വി വിജയൻ്റെ സംസ്കാരമാണ് കൊവിഡ് മാനദണ്ഡ പ്രകാരം വീട്ടുവളപ്പിൽ നടത്തിയത്. ജൂലൈ പത്തിന് കുഴഞ്ഞ് വീണ ഇദ്ദേഹം 16 ദിവസമായി എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ അർധരാത്രിയാണ് മരിച്ചത്.

എറണാകുളത്തെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചപ്പോള്‍ അടുത്തുള്ള മുറിയിലെ രോഗിയുടെ ബൈസ്റ്റാൻ്റർ ക്വാറൻന്‍റൈനിലുള്ള ആളായിരുന്നുവെന്നും, ആശുപത്രിയിൽ ഇദ്ദേഹത്തെ പരിചരിച്ചിരുന്ന നഴ്‌സുമാരിൽ നാല് പേർ കൊവിഡ് ബാധിതരായിരുന്നുവെന്നും പറയപ്പെടുന്നു. മെഡിക്കൽ കോളജിലെ നടപടികൾക്ക് ശേഷം ഉച്ചയോടെ പഴയവിടുതിയിൽ എത്തിച്ച മൃതദേഹം പൊലീസിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും മേൽനോട്ടത്തില്‍ സംസ്കരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.