ഇടുക്കി: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്തന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് തെമ്മാടിത്തരമെന്ന് മുന്‍ മന്ത്രി എം.എം മണി. മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കളെ ആക്രമിക്കുവാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. അത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ അതിനെ ശക്തമായി പ്രതിരോധിക്കാന്‍ കെല്‍പ്പും ആര്‍ജവവുമുള്ള പാര്‍ട്ടിയാണ് സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌ന സുരേഷ് എന്ന തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കുവാന്‍ കോണ്‍ഗ്രസിന്‍റെ ഗൂഢശ്രമം നടക്കുന്നുണ്ടെന്നും അതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
also read: 'വിമാനത്തിനുള്ളിലെ പ്രതിഷേധം അപലപനീയം': യു.ഡി.എഫ് കലാപം ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി