ETV Bharat / state

ഇടുക്കിയിലെ കാട്ടാന ആക്രമണം : സുരക്ഷ ഒരുക്കാന്‍ പുതിയ പദ്ധതികളുമായി വനം വകുപ്പ് - wild elephant attack chinnakkanal

ആനയിങ്കൽ ഡാമിലേക്കെത്തുന്ന കാട്ടാനകൾക്കായി മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് നാല് അണ്ടർപാസുകൾ നിർമിക്കും

ഇടുക്കിയിലെ കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തിൽ സുരക്ഷ ഒരുക്കാന്‍ പുതിയ പദ്ധതികളുമായി വനം വകുപ്പ്  ആനത്താരകൾ സോളാർ ഫെൻസിങ് നടത്താൻ വനം വകുപ്പ്  ആനകൾക്ക് അണ്ടർപാസ് ഒരുക്കും  wild elephant attack in idukki  wild elephant attack chinnakkanal  Forest Department with new plans to protect against wild elephant attack
ഇടുക്കിയിലെ കാട്ടാന ആക്രമണം; സുരക്ഷ ഒരുക്കാന്‍ പുതിയ പദ്ധതികളുമായി വനം വകുപ്പ്
author img

By

Published : Apr 2, 2022, 10:45 PM IST

ഇടുക്കി : ചിന്നക്കനാൽ, പൂപ്പാറ മേഖലകളിലെ ജനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കാട്ടാന ആക്രമണങ്ങളില്‍ നിന്നും സുരക്ഷ ഒരുക്കാന്‍ പദ്ധതിയുമായി വനം വകുപ്പ്. മതികെട്ടാൻ മുതൽ ആനയിറങ്കൽ വരെയുള്ള ആനത്താരകൾ സോളാർ ഫെൻസിങ് നടത്തി പുനസ്ഥാപിക്കാനാണ് തീരുമാനം. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസവും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ പദ്ധതി വേഗത്തിലാക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

മതികെട്ടാൻ വന മേഖലയിൽ നിന്നും തോണ്ടിമല, ശങ്കരപാണ്ഡിയൻമെട്ട്, പൂപ്പാറ എന്നിവിടങ്ങളിലൂടെ ആനയിങ്കൽ ഡാമിലേക്കെത്തുന്ന കാട്ടാനകളാണ് പതിവായി ആക്രമണം നടത്തുന്നത്. ചിന്നക്കനാൽ 301 കോളനി രൂപീകരിച്ചതോടെ ഒറ്റപ്പെട്ട 24 കാട്ടാനകളാണിത്. ആനത്താരകൾ അടഞ്ഞതോടെ ദേവികുളം റേഞ്ചിൽ പെട്ട 36 സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ആനകൾക്ക് അണ്ടർപാസ് : ഇതിന്‍റെ എണ്ണം കുറയ്‌ക്കാൻ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് നാല് അണ്ടർപാസുകൾ നിർമ്മിക്കും. ദേശീയപാതക്കായി വനഭൂമി വിട്ടുനൽകിയപ്പോൾ ലഭിച്ച ആറു കോടി രൂപ ഇതിനായി ഉപയോഗിക്കും. മതികെട്ടാൻ ഭാഗത്തുനിന്നും എത്തുന്ന ഈ കാട്ടാനകൾക്ക് അണ്ടർപാസിലൂടെ ആനയിറങ്കൽ ജലാശയത്തിലേക്ക് വഴിയൊരുക്കും. ഇതിനായി അൻപത് മീറ്റർ വീതിയിൽ സോളാർ ഫെൻസിങ് നടത്തും.

നിലവിൽ ഇതിനായി സ്വകാര്യ വ്യക്തികളുടെ കയ്യിലുളള ഭൂമി ഏറ്റെടുക്കും. ആനയിറങ്കൽ അണക്കെട്ടിന് സമീപത്ത് ഇവയ്‌ക്ക് വിഹരിക്കാൻ പ്രത്യേക സ്ഥലവും വേലികെട്ടിത്തിരിക്കും. ചിന്നക്കനാലിൽ ആദിവാസികൾക്ക് കൈമാറിയതിനാൽ ഉപേക്ഷിക്കപ്പെട്ട ഭൂമി ഇതിനായി ഏറ്റെടുക്കാനും ആലോചനയുണ്ട്.

ALSO READ: മുട്ടക്കറിക്ക് 50 രൂപ, അപ്പത്തിന് 15 രൂപ ; ഹോട്ടലിനെതിരെ പരാതിയുമായി പി.പി ചിത്തരഞ്‌ജൻ എംഎൽഎ

ആവശ്യമായ ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കുമെന്നാണ് വനം വകുപ്പിന്‍റെ കണക്കുകൂട്ടൽ. നിലവിൽ ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരോട് രാവിലെയും വൈകിട്ടും പ്രത്യേക പട്രോളിങ് നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഒപ്പം പ്രദേശ വാസികളെ ഉൾപ്പെടുത്തി വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കും. കാട്ടാനകളുടെ സഞ്ചാരം സംബന്ധിച്ച് ഈ ഗ്രൂപ്പുകളിൽ കൃത്യമായ വിവരം നൽകാനും വനംവകുപ്പ് നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.