ETV Bharat / state

കാട്ടാന ആക്രമണം തടയാൻ ഹാങിങ് ഫെൻസിങ്; പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ച് വനം വകുപ്പ് - ചിന്നക്കനാലിൽ കാട്ടാന ആക്രമണം

ചിന്നക്കനാൽ മേഖലയിൽ 25 കിലോമീറ്റർ ദൂരത്തിൽ പുതിയ രീതിയിലുള്ള ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കാനുള്ള പദ്ധതിയാണ് വനം വകുപ്പ് തയാറാക്കിയത്

hanging fence to stop wild elephant  forest department with hanging fence to stop wild elephant  കാട്ടാന ആക്രമണം തടയാൻ ഹാങ്ങിങ് ഫെൻസിങ്  കാട്ടാന ആക്രമണം തടയാൻ പുതിയ പദ്ധതിയുമായി വനം വകുപ്പ്  ചിന്നക്കനാലിൽ കാട്ടാന ആക്രമണം  കാട്ടാന ശല്യത്തിന് പരിഹാരം തേടി വനം വകുപ്പ്
കാട്ടാന ആക്രമണം തടയാൻ ഹാങ്ങിങ് ഫെൻസിങ്; പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ച് വനം വകുപ്പ്
author img

By

Published : Apr 28, 2022, 9:51 AM IST

ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ പുതിയ പദ്ധതി വനം വകുപ്പ് സർക്കാരിന് സമർപ്പിച്ചു. 25 കിലോമീറ്റർ ദൂരത്തിൽ പുതിയ രീതിയിലുള്ള ഹാങിങ് ഫെൻസിങ് നിർമ്മിക്കാനുള്ള പദ്ധതിയാണ് വനം വകുപ്പ് തയാറാക്കിയിരിക്കുന്നത്.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായത് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരമണായിരുന്നു. ഇതേ തുടർന്ന് ആക്രമണം തടയാനുള്ള വിവിധ പദ്ധതികൾ വനം വകുപ്പ് തയ്യാറാക്കി. ഇതിൽ ഈ മേഖലക്ക് ഹാങിങ് ഫെൻസിങ് അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

പരമ്പരാഗത രീതിയിലുള്ള സൗരോർജ്ജ വേലികൾ കടക്കാനുള്ള കുറുക്കുവഴികൾ കാട്ടാനകൾ വശമാക്കിയതും പുതിയ പദ്ധതി തയ്യാറാക്കാൻ കാരണമായി. ഒരു കിലോമീറ്റർ ഹാങിങ് ഫെൻസിങ് നിർമ്മിക്കാൻ ആറു ലക്ഷം രൂപ ചെലവ് വരും. 25 കിലോമീറ്ററിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.

ആക്രമണം കൂടുതൽ രൂക്ഷമായ സിങ്കു കണ്ടം, സൂര്യനെല്ലി, ചിന്നക്കനാൽ, പന്തടിക്കളം, എൺപതേക്കർ എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് ആദ്യം ഫെൻസിങ് നിർമ്മിക്കുക. ഇതിനു ശേഷം കാട്ടാനകളുടെ സഞ്ചാര പഥം നിരീക്ഷിക്കും. ഫലപ്രദമെങ്കിൽ കൂടുതൽ സ്ഥലത്ത് ഇത് നിർമ്മിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

കേരള പൊലീസ് ഹൌസിങ് കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. ഇതോടൊപ്പം വനം വകുപ്പ് പ്രദേശത്ത് പട്രോളിങും ശക്തമാക്കും. പട്രോളിങിനായി പുതിയ വാഹനം അനുദിക്കുമെന്ന് വനം മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.