ETV Bharat / state

ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രളയ ബാധിതര്‍

author img

By

Published : Jul 18, 2019, 4:54 AM IST

Updated : Jul 18, 2019, 6:58 AM IST

സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നില്ല. നിയമത്തിന്‍റെ നൂലാമാലകള്‍ തിരിച്ചടിയാകുന്നു.

പ്രളയ പുനരധിവാസ ലഭ്യതയിൽ പരാതിയുമായി കുടുംബങ്ങൾ

ഇടുക്കി: നൂറ്റാണ്ട് കണ്ട വലിയ പ്രളയമൊഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ഇനിയും സർക്കാരിന്‍റെ കൈത്താങ്ങ് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട്. വെള്ളത്തൂവല്‍ എസ് വളവിന് സമീപത്തെ പുളിക്കക്കുടി വീട്ടില്‍ അജ്മല്‍ ഇതിന് ഉദാഹരണമാണ്. അജ്മലിന്‍റെ പിതാവ് മുഹമ്മദും മാതാവ് അസ്മയും സഹോദരന്‍ മുസ്‌വലും ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞിരുന്നു. അജ്മല്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചെങ്കിലും മരിച്ചയാളുകളുടെ കുടുംബത്തിന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ നിയമത്തിന്‍റെ നൂലാമാലകള്‍ കാരണം ഇതുവരെയും ലഭിച്ചിട്ടില്ല.

ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രളയ ബാധിതര്‍

26 വര്‍ഷത്തോളം ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളില്‍ അധ്യാപകവൃത്തി നയിച്ച കുഴിക്കണ്ടത്ത് കെ ജെ കുര്യനാണ് മറ്റൊരുദാഹരണം. ഉരുള്‍ പൊട്ടലില്‍ 60 സെന്‍റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിര്‍മാണത്തിന് യോഗ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കി. ഉരുള്‍പൊട്ടലില്‍ നട്ടെല്ലിന് സംഭവിച്ച പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായിട്ടില്ല. ചികിത്സക്ക് 3 ലക്ഷത്തോളം രൂപ ചിലവായെങ്കിലും സഹായമായി ലഭിച്ചത് നാലിലൊന്ന് തുക മാത്രം.

Intro:പ്രളയ പുനരധിവാസ ലഭ്യതയിൽ പരാതിയുമായി കുടുംബങ്ങൾ. അർഹമായ പരിഗണന ഇനിയും ലഭിച്ചിട്ടില്ലെന്ന് വെള്ളത്തൂവൽ എസ് വളവിലെ പ്രളയബാധിത കുടുംബങ്ങൾ.Body:നൂറ്റാണ്ട് കണ്ട വലിയ പ്രളയമൊഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ഇനിയും സർക്കാരിന്റെ കൈ താങ്ങ് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട്.
വെള്ളത്തൂവല്‍ എസ് വളവിന് സമീപത്തെ പുളിക്കകുടി വീട്ടില്‍ മമ്മൂട്ടിയെന്നറിയപ്പെട്ടിരുന്ന മുഹമ്മദിന്റെ കുടുംബം ഉദാഹരണത്തിൽ ഒന്നാണ്.മുഹമ്മദും ഭാര്യ അസ്മയും മകന്‍ മുസ്‌വലും ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞിരുന്നു.മകന്‍ അജ്മല്‍ മാത്രമാണ് ഇന്നീ കുടുംബത്തില്‍ അവശേഷിക്കുന്നത്.അസ്മയുടെ ചില ശരീര ഭാഗങ്ങള്‍ കണ്ടെടുത്തതൊഴിച്ചാല്‍ മറ്റ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.ഭവന നിര്‍മ്മാണത്തിനായി സഹായം ലഭിച്ചെങ്കിലും മരിച്ചയാളുകളുടെ കുടുംബത്തിന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ നിയമത്തിന്റെ ചില നൂലാമാലകളില്‍ തട്ടി ഇപ്പോഴും അകന്ന് നില്‍കുന്നു.

ബൈറ്റ്

റോയി ജോൺ
പൊതു പ്രവർത്തകൻConclusion:26 വര്‍ഷത്തോളം ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളില്‍ അധ്യാപകവൃത്തി നയിച്ച കുഴികണ്ടത്ത് കെ ജെ കുര്യനും പറയുവാന്‍ പരാതിയേറെയുണ്ട്.ഉരുള്‍ പൊട്ടലില്‍ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു.ശേഷിക്കുന്ന പുരയിടം ഭവനനിര്‍മ്മാണത്തിന് യോഗ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കി.ഉരുള്‍പൊട്ടലില്‍ നട്ടെല്ലിന് സംഭവിച്ച പരുക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായിട്ടില്ല.ആശുപത്രി ചിലവിനത്തില്‍ 3 ലക്ഷത്തോളം രൂപ ചിലവായെങ്കിലും സഹായമായി ലഭിച്ചത് നാലിലൊന്ന് തുക മാത്രം.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 18, 2019, 6:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.