ETV Bharat / state

പ്രളയബാധിതര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍ - flood affected people

അടിമാലി ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തിന് 68 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന് 13 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് 38 ലക്ഷം രൂപയുമാണ് ധനസഹായം ലഭിക്കുക

പ്രളയബാധിതര്‍ക്ക് ധനസഹായം  അടിമാലി ഗ്രാമപഞ്ചായത്ത്  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ്  flood meeting  adimali panchayath  flood affected people  adimali flood meeting
പ്രളയബാധിതര്‍ക്ക് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍
author img

By

Published : Jan 5, 2020, 4:11 PM IST

ഇടുക്കി: പ്രളയത്തില്‍ ജീവനോപാധി നഷ്‌ടപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് അടിമാലി ഗ്രാമപഞ്ചായത്ത്. 21 വാര്‍ഡുകളില്‍ നിന്നായി 250 ല്‍ അധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടിയോളം രൂപയാണ് നല്‍കാന്‍ ഒരുങ്ങുന്നത്. കാലി വളര്‍ത്തല്‍, കൃഷി, മരപ്പണി തുടങ്ങിയ രംഗങ്ങളില്‍ തൊഴില്‍ ചെയ്‌തിരുന്നവരില്‍ നിന്നും പ്രത്യേക അപേക്ഷകള്‍ സ്വീകരിച്ച് ധനസഹായം നല്‍കുകയാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം. മഴ, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ ഉപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് അവ വാങ്ങുന്നതിനും കാലി വളര്‍ത്തല്‍ മേഖലയില്‍ കന്നുകാലികളെ നഷ്‌ടപ്പെട്ടവര്‍ക്ക് ഈ രംഗത്തേക്ക് തിരിച്ചെത്തുന്നതിനും ധനസഹായം ലഭിക്കും.

പ്രളയബാധിതര്‍ക്ക് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍

അടിമാലിയില്‍ ചേര്‍ന്ന യോഗത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് നിര്‍വഹിച്ചു. പട്ടിക വര്‍ഗം, പട്ടിക ജാതി, ജനറല്‍ വിഭാഗo തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ധനസഹായം നല്‍കുന്നത്. അടിമാലി ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തിന് 68 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന് 13 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് 38 ലക്ഷം രൂപയുമാണ് ധനസഹായം ലഭിക്കുക. ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എം.പി.വര്‍ഗീസ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് അടിമാലി ഗ്രാമപഞ്ചായത്ത്.21 വാര്‍ഡുകളില്‍ നിന്നായി 250തിലധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു.ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടിയോളം രൂപയാണ് വകയിരുത്തി അര്‍ഹരായവര്‍ക്ക് നല്‍കാന്‍ ഒരുങ്ങുന്നത്.Body:പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്.പ്രാരംഭഘട്ടമെന്നവണ്ണം നഷ്ടപരിഹാരം സംഭവിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനും പദ്ധതി വിശദീകരണം നടത്തുന്നതിനുമായുള്ള യോഗം അടിമാലി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു.കാലി വളര്‍ത്തല്‍, കൃഷി, ഫാം, മരപ്പണി തുടങ്ങിയ രംഗങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നവരില്‍ നിന്നും പ്രത്യേക അപേക്ഷകള്‍ സ്വീകരിച്ച് ധനസഹായം നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.മഴ,മണ്ണിടിച്ചില്‍,ഉരുള്‍പൊട്ടല്‍ തുടങ്ങിയവയില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും കാലി വളര്‍ത്തല്‍ മേഖലയില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഈ രംഗത്തേക്ക് തിരിച്ചെത്തുന്നതിനും ധനസഹായം ലഭിക്കും.അടിമാലിയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.

ബൈറ്റ്

ദീപാ രാജീവ്
പ്രസിഡന്റ് അടിമാലിConclusion:പട്ടിക വര്‍ഗ്ഗം,പട്ടിക ജാതി, ജനറല്‍ വിഭാഗo തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ധനസഹായം നല്‍കുന്നത്.അടിമാലി ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 68 ലക്ഷം രൂപയും പട്ടിക ജാതി വിഭാഗത്തിന് 13 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് 38 ലക്ഷം രൂപയും ധനസഹായം ലഭിക്കും.ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.