ഇടുക്കി : ഇടുക്കിയിലെ മലനിരകളിലൂടെ ജീപ്പിലുള്ള യാത്ര ഏറെ ആവേശകരമാണ്. ദുര്‍ഘട പാതകളിലെ തടസങ്ങള്‍ കീഴടക്കി മലമുകളിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ഡ്രൈവിങ്ങിലെ മികവിനൊപ്പം മനക്കരുത്തും ആവശ്യമാണ്. ഇടുക്കി മലനിരകളെ കീഴടക്കിയതിന്‍റെ ആവേശത്തിലാണ് കേരള ഫ്ലാറ്റ് ഫെന്‍ഡര്‍ ജീപ്പേഴ്‌സ് അസോസിയേഷന്‍.
എഫ്എഫ്‌ജെയുടെ രണ്ടാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാജകുമാരി മുള്ളന്‍തണ്ടില്‍ ഒത്തുചേര്‍ന്നത്. പ്രളയകാലത്തെ യാത്രകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു യാത്ര.
Also read: സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍ പുറത്തു വിടണമെന്ന് സി.പി.ഐ
2018ലെ പ്രളയ കാലഘട്ടത്തില്‍ കേരള ജനത നെഞ്ചോട് ചേര്‍ത്തവരാണ് ഫോര്‍ ഇന്‍റു ഫോര്‍ ഡ്രൈവര്‍മാര്‍. ജീപ്പും ബൊലോറെയുമൊക്കെയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ദുര്‍ഘടമാക്കിയ പാതകളിലൂടെ ജീവന്‍ പണയംവച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രളയ കാലഘട്ടത്തിന് ശേഷമാണ് കേരളത്തിലെ ഫോര്‍ ഇന്‍ഡു ഫോര്‍ വാഹന പ്രേമികളുടെ കൂട്ടായ്‌മയായ ഫ്ലാറ്റ് ഫെന്‍ഡര്‍ ജീപ്പേഴ്‌സ് അസോസിയേഷന്‍ രൂപീകൃതമായത്. കേരളത്തിന് പുറമെ എഫ്എഫ്‌ജെ ഇന്‍റര്‍നാഷണലും നിലവില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാരിന് രക്ഷാപ്രവര്‍ത്തനത്തിന് അസോസിയേഷന്‍ വാഹനങ്ങള്‍ വിട്ടുനല്‍കുന്നുണ്ട്.