ETV Bharat / state

ഇടുക്കി അടിമാലിയില്‍ മയക്കുമരുന്ന് വേട്ട; അഞ്ച് യുവാക്കള്‍ പിടിയില്‍ - നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്

മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്റ്റഡിയിലെടുത്തത്

മയക്കു മരുന്ന്  അടിമാലി മയക്കു മരുന്ന്  മയക്കു മരുന്ന് കസ്‌റ്റഡി  Adimaly  drug  drug custody in adimaly  adimaly drug custody  idukki  നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്  ഇടുക്കി
അടിമാലിയിൽ മയക്കു മരുന്നുമായെത്തിയ അഞ്ച് യുവാക്കളെ കസ്‌റ്റഡിയിലെടുത്തു
author img

By

Published : Feb 10, 2021, 12:53 PM IST

Updated : Feb 10, 2021, 1:36 PM IST

ഇടുക്കി: അടിമാലിയിൽ മയക്കുമരുന്നുകളുമായെത്തിയ അഞ്ച് യുവാക്കള്‍ പിടിയില്‍. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇടുക്കി അടിമാലിയില്‍ മയക്കുമരുന്ന് വേട്ട; അഞ്ച് യുവാക്കള്‍ പിടിയില്‍

കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് അടിമാലി എക്‌സൈസ് റെയ്ഞ്ച്‌ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടിമാലി ടൗണില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നൂറ് ഗ്രാം കഞ്ചാവും നൂറ് മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലീന്‍ ഡയോക്‌സി മെത്താം ഫിറ്റമിന്‍ അഥവാ എം.ഡി.എം.എ എന്ന ലഹരി വസ്തു ഏറ്റവും ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന മാരക ലഹരി വസ്തുവാണെന്ന് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറയുന്നു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ (ഗ്രേഡ്) സാന്‍റി തോമസ്, വി.ആര്‍ ഷാജി, കെ.വി പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെഎസ് മീരാന്‍, ഡ്രൈവര്‍ ശരത് എസ്.പി എന്നിവരടങ്ങുന്ന സംഘമാണ് യുവാക്കളെ പിടികൂടിയത്.

Last Updated : Feb 10, 2021, 1:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.