ETV Bharat / state

പൊലീസ് സ്റ്റേഷനില്‍ 500 രൂപ നോട്ടുകള്‍ കീറിയെറിഞ്ഞു: യുവാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

author img

By

Published : Aug 25, 2022, 10:31 AM IST

മറ്റൊരു കേസുമായി ബന്ധപെട്ട് സ്‌റ്റേഷനിൽ എത്തിയ പ്രതി പ്രകോപിതനായി കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കീറി എറിയുകയായിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു  യുവാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്  Five hundred rupee notes were torn  rupee notes torn police station idukki  ഇടുക്കി വാർത്തകൾ  കേരള വാർത്തകൾ  idukki news  kerala news  അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കീറി
അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു: യുവാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ഇടുക്കി: പൊലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവ് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കീറി എറിഞ്ഞു. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ പ്രകാശാണ് നോട്ടുകള്‍ കീറിയത്.

മറ്റൊരു കേസുമായി ബന്ധപെട്ട് സ്‌റ്റേഷനിൽ എത്തിയതായിരുന്നു പ്രകാശ്. പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് കഴിഞ്ഞയിടെ ഒരു വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശര്ത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്ന് പരാതി ഉണ്ടായിരുന്നു.

ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്‌ടമായെന്ന് പ്രകാശ് ആരോപിക്കുകയും നഷ്‌ടപരിഹാരം ആവശ്യപെടുകയും ചെയ്‌തു. നെടുങ്കണ്ടം സ്‌റ്റേഷനില്‍ വെച്ച്, വിഷയം സംസാരിയ്ക്കുന്നതിനിടെ പ്രകാശും ശര്ത്കുമാറും വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകാശിനെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.