ഇടുക്കി: പുള്ളിപ്പുലിയെ വേട്ടയാടി പാകം ചെയ്‌ത് കഴിച്ച അഞ്ച് പേരെ പിടികൂടി. മാങ്കുളം മുനിപാറ സ്വദേശികളായ പി.കെ വിനോദ്, വി.പി കുര്യാക്കോസ്, സി.എസ് ബിനു, സെലിന്‍ സാലി കുഞ്ഞപ്പന്‍, വിന്‍സെന്‍റ് എന്നിവരാണ് പിടിയിലായത്. വിനോദ് കൃഷിയിടത്തില്‍ കെണിയൊരുക്കിയാണ് പുലിയെ പിടികൂടിയത്. പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പാകം ചെയ്‌ത് കഴിക്കുകയായിരുന്നു. പുലിയുടെ തോലും പല്ലും നഖങ്ങളും വിൽക്കാനായിരുന്നു പദ്ധതി.
50 കിലോയോളം തൂക്കമുള്ള പുലിയെയാണ് കെണിവച്ച് പിടിച്ചത്. ഇതിന് ശേഷം ഇറച്ചി പാകം ചെയ്യുകയായിരുന്നു. വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവിരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മാങ്കുളം റെയിഞ്ച് ഓഫീസര്‍ ഉദയസൂര്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ അജയ്‌ഘോഷ്, ദിലീപ്ഖാന്‍, അബ്ബാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോമോന്‍, അഖില്‍, ആല്‍വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടകൂടിയത്. നടപപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കും.