ETV Bharat / state

മത്സ്യ കൃഷിയില്‍ വിജയചരിതമെഴുതി തങ്കച്ചനും കുടുംബവും - ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍

20 സെന്‍റോളം വരുന്ന കുളത്തില്‍ കാര്‍പ്പ്, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് തങ്കച്ചന്‍ വളര്‍ത്തുന്നത്

മത്സ്യ കൃഷിയില്‍ വിജയചരിതമെഴുതി തങ്കച്ചനും കുടുംബവും  മത്സ്യ കൃഷി  fish farming  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍  idukki local news
മത്സ്യ കൃഷിയില്‍ വിജയചരിതമെഴുതി തങ്കച്ചനും കുടുംബവും
author img

By

Published : Dec 24, 2019, 10:54 AM IST

Updated : Dec 24, 2019, 12:33 PM IST

ഇടുക്കി: മത്സ്യ കൃഷിയില്‍ വിജയഗാഥ തുടരുകയാണ് അടിമാലി വടക്കേ ആയിരമേക്കര്‍ സ്വദേശി കവറുമുണ്ടയില്‍ തങ്കച്ചനും കുടുംബവും. ആദ്യ വിളവെടുപ്പിന് ശേഷം തങ്കച്ചനും കുടുംബവും നടത്തിയ രണ്ടാമത്തെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നാടും നാട്ടുകാരും ആഘോഷമാക്കി മാറ്റി. 20 സെന്‍റോളം വരുന്ന കുളത്തില്‍ കാര്‍പ്പ്, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് തങ്കച്ചന്‍ വളര്‍ത്തുന്നത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍ ബിജി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്‌തു.

മത്സ്യ കൃഷിയില്‍ വിജയചരിതമെഴുതി തങ്കച്ചനും കുടുംബവും

കൃഷിയും വരുമാനവും എന്നതിനപ്പുറം മാനസിക ഉല്ലാസത്തിനുള്ള ഉപായമെന്ന രീതിയിലാണ് തങ്കച്ചനും കുടംബവും മത്സ്യ കൃഷിക്ക് തുടക്കമിട്ടത്.പിന്നീട് മറ്റ് കൃഷികള്‍ക്കൊപ്പമുള്ള വരുമാന മാര്‍ഗമാക്കി മത്സ്യകൃഷിയെ മാറ്റി. മത്സ്യ കൃഷി പരിപാലത്തിന് അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തങ്കച്ചനും കുടുംബവും പറയുന്നു.

തങ്കച്ചന്‍റെ മത്സ്യ കൃഷിക്ക് ഫിഷറീസ് വകുപ്പിന്‍റെ പിന്തുണയുണ്ട്. കാര്‍പ്പിനത്തില്‍പ്പെട്ട 400 മത്സ്യകുഞ്ഞുങ്ങളെയാണ് ഇത്തവണ ഫിഷറീസ് വകുപ്പ് വളര്‍ത്തുവാനായി തങ്കച്ചന് നല്‍കിയത്. തുടര്‍ന്നും മത്സ്യകൃഷിയുമായി മുന്നോട്ട് പോകാനാണ് തങ്കച്ചന്‍റെയും കുടുംബത്തിന്‍റെയും ആഗ്രഹം.

Intro:മത്സ്യ കൃഷിയില്‍ തന്റെ വിജയഗാഥ തുടരുകയാണ് അടിമാലി വടക്കേആയിരമേക്കര്‍ സ്വദേശി കവറുമുണ്ടയില്‍ തങ്കച്ചനും കുടുംബവും.
ആദ്യ മത്സ്യ വിളവെടുപ്പിന് ശേഷം തങ്കച്ചനും കുടുംബവും നടത്തിയ രണ്ടാമത്തെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നാടും നാട്ടുകാരും ആഘോഷമാക്കി തീര്‍ത്തു.Body:20സെന്റോളം വരുന്ന കുളത്തില്‍ കാര്‍പ്പ്, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് തങ്കച്ചന്‍ വളര്‍ത്തി പോന്നിരുന്നത്.വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

ബൈറ്റ്

റ്റി ആർ ബിജി
പ്രസിഡന്റ് വെള്ളത്തൂവൽConclusion:കൃഷിയും വരുമാനവും എന്നതിനപ്പുറം മാനസിക ഉല്ലാസത്തിനുള്ള ഉപായമെന്ന രീതിയിലായിരുന്നു തങ്കച്ചനും കുടംബവും മത്സ്യ കൃഷിക്ക് തുടക്കമിട്ടത്.പിന്നീട് മറ്റ് കൃഷികള്‍ക്കൊപ്പമുള്ള വരുമാന മാര്‍ഗ്ഗമാക്കി മത്സ്യകൃഷിയെ മാറ്റി.മത്സ്യ കൃഷി പരിപാലത്തിന് അതിറ്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തങ്കച്ചനും കുടുംബവും പറയുന്നു.

ബൈറ്റ്

എബിൻ
കർഷകൻ

തങ്കച്ചന്റെ മത്സ്യ കൃഷിക്ക് ഫിഷറീസ് വകുപ്പിന്റെ പിന്തുണയുണ്ട്.കാര്‍പ്പിനത്തില്‍പ്പെട്ട 400 മത്സ്യകുഞ്ഞുങ്ങളെയാണ് ഇത്തവണ ഫിഷറീസ് വകുപ്പ് വളര്‍ത്തുവാനായി തങ്കച്ചന് നല്‍കിയത്.തുടര്‍ന്നും മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് മുമ്പോട്ട് പോകാനാണ് തങ്കച്ചന്റെയും കുടുംബത്തിന്റെയും ആഗ്രഹം.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 24, 2019, 12:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.