ഇടുക്കി: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ക്രമീകരിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. കത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍കുട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ഏകീകരിച്ചിട്ടുള്ളത്. സെന്‍ററില്‍ 50 പേര്‍ക്കുള്ള കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍ ബിജി പറഞ്ഞു. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് മറ്റിടങ്ങളിലെന്ന പോലെ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ക്രമീകരിച്ചിട്ടുള്ളത്.
സന്നദ്ധസേവന പ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെയും സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള സെന്‍ററില്‍ 50 പേര്‍ക്കുള്ള കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് തയ്യാറാക്കിയത്. കത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍കുട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒരുക്കിയിട്ടുള്ള ട്രീറ്റ്‌മെന്‍റ് സെന്‍ററിന് പുറമെ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഈട്ടിസിറ്റിയിലും സെന്‍റര്‍ തയ്യാറാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍ ബിജി പറഞ്ഞു.
ഇരു സെന്‍ററുകളിലായി 100 കിടക്കകള്‍ വരെ ക്രമീകരിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. റിസപ്ഷന്‍, വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷന്‍ ഏരിയ, കണ്‍സള്‍ട്ടിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, ടെലിമെഡിസിന്‍ റൂം, ഫാര്‍മസി, സ്റ്റോര്‍ റൂം, ലബോറട്ടറി സര്‍വീസ്, കലക്ഷന്‍ റൂം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റ് എന്നിങ്ങനെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ സെന്‍ററില്‍ ഒരുക്കി വരുന്നതായും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വെള്ളത്തൂവല്‍ ടൗണിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.