ETV Bharat / state

ബേക്കറി ഉടമയുടെ ആത്മഹത്യ; കടബാധ്യതയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍ - Bakery owner commits suicide in Idukki

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നു വിനോദെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Bakery owner commits suicide  suicide news  ബേക്കറി ഉടമ ആത്മഹത്യ ചെയ്‌തു  ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയിൽ  ഇടുക്കിയില്‍ ബേക്കറി ഉടമ തൂങ്ങിമരിച്ച നിലയിൽ  Bakery owner commits suicide in Idukki
ബേക്കറിയുടമയുടെ ആത്മഹത്യ; കടബാധ്യതയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
author img

By

Published : Jul 19, 2021, 4:46 PM IST

Updated : Jul 19, 2021, 4:56 PM IST

ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് അടിമാലിയിലെ ബേക്കറി ഉടമ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കള്‍. ഇരുമ്പുപാലം സ്വദേശി ജി വിനോദിനെയാണ് ഇന്ന് (ജൂലൈ 19) രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. വിനാേദിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പാെലീസിന് മൊഴി നൽകിയിട്ടുണ്ട്.

ലോക്ക് ഡൗണില്‍ വലഞ്ഞ് വ്യാപാരികള്‍

കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ട്.

ആത്മഹത്യകള്‍ തുടരുന്നു

കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആത്മഹത്യയാണിത്. എന്നിട്ടും സർക്കാർ വ്യാപാരികളുടെ കാര്യത്തിൽ നിസ്സംഗത തുടരുന്നുവെന്ന് വ്യാപാരികൾ പ്രതികരിച്ചു.

ബേക്കറി ഉടമയുടെ ആത്മഹത്യ; കടബാധ്യതയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
സാധാരണക്കാരായ ചെറുകിട കച്ചവടക്കാർ ലോണെടുത്തും പലിശയ്ക്ക് പണമെടുത്തും നടത്തിപ്പോരുന്ന ഇത്തരം സംരംഭങ്ങൾ ദീർഘ കാലം അടച്ചിടേണ്ടി വരുമ്പോൾ ബാധ്യത ഏറിവരുന്നു. അടച്ചിടുന്ന സമയത്തെ വാടകയും മറ്റ് നഷ്ടങ്ങളും നികത്താൻ സർക്കാർ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുകിട കടയുടമകളെ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ ഇനിയും ആത്മഹത്യകൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.

Also Read: കട ബാധ്യത; ഇടുക്കിയിൽ ബേക്കറിയുടമ ആത്മഹത്യ ചെയ്‌തു

Last Updated : Jul 19, 2021, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.